കോഴിക്കോട്: ഗൂഗിളിന്റെ ജേണലിസം എമര്‍ജന്‍സി റിലീഫ് ഫണ്ടിന് തെരഞ്ഞെടുക്കപ്പെട്ട് ഡൂള്‍ന്യൂസും.
ലോകത്തെമ്പാടുമുള്ള 100 രാജ്യങ്ങളില്‍നിന്നായി 12,000 ഓളം മാധ്യമ സ്ഥാപനങ്ങള്‍ ഗൂഗിളിന്റെ റിലീഫ് ഫണ്ടിന് വേണ്ടി അപേക്ഷിച്ചിരുന്നു. ഗൂഗിള്‍ ന്യൂസ് ഇനീഷ്യേറ്റീവിന്റെ പദ്ധതിയാണ് ജേണലിസം എമര്‍ജന്‍സി റിലീഫ് ഫണ്ട്.
കൊവിഡ് 19 പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മുന്‍നിര്‍ത്തിയാണ് ഏപ്രില്‍ മാസത്തില്‍ ഗൂഗിള്‍ ജേണലിസം എമര്‍ജന്‍സി റിലീഫ് ഫണ്ട് പ്രഖ്യാപിക്കുന്നത്.
മലയാളത്തില്‍ നിന്ന് അഴിമുഖം, ദി ക്യൂ, സൗത്ത് ലൈവ്, ന്യൂസ് മൊമന്റ്‌സ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളും എമര്‍ജന്‍സി റിലീഫ് ഫണ്ടിന് അര്‍ഹരായിട്ടുണ്ട്.
2009 മെയ് 1 മുതല്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിച്ചു വരികയാണ് ഡൂള്‍ന്യൂസ്. ബാംഗ്ലൂര്‍ ആസ്ഥാനമായ ഇന്‍ഡിപെന്‍ഡന്റ് ആന്റ് പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷന്റെ പിന്തുണ മലയാളത്തില്‍ ആദ്യമായി ലഭിച്ചതും ഡൂള്‍ന്യൂസിനായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ