[share]
[] മനുഷ്യപക്ഷത്ത് നില്‍ക്കുന്ന ഡൂള്‍ന്യൂസ് വായനക്കാരോട് ഒരു അഭ്യര്‍ത്ഥന. ചോദ്യപ്പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് കൈപ്പത്തി നഷ്ടമായ തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായ പ്രൊഫസര്‍ ജോസഫിനെ സഹായിക്കാനായി ഒരു ശ്രമം.
സംഭവത്തെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹത്തെ ഇന്നുവരെ ജോലിയില്‍ പ്രവേശിപ്പിച്ചില്ല. അദ്ദേഹം കുറ്റക്കാരനല്ലെന്ന കോടതി വിധി വന്നപ്പോള്‍ കോളേജ് ഉടമസ്ഥരായ സഭ നേതൃത്വം ഈ മാര്‍ച്ച് മാസത്തോടു കൂടി ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. അങ്ങനെയാണെങ്കില്‍ മാര്‍ച്ച് 31 ന് റിട്ടയര്‍മെന്റ് ആനൂകൂല്യങ്ങളോടെ അദ്ദേഹത്തിന് ജോലിയില്‍ നിന്ന് വിരമിയ്ക്കാമായിരുന്നു.
എന്നാല്‍ സഭ നേതൃത്വം ജോലിയില്‍ പ്രവേശിപ്പിക്കാമെന്ന ഉറപ്പില്‍ നിന്ന് മാര്‍ച്ച് ആദ്യം പിന്മാറുകയായിരുന്നു. അങ്ങനെ അവസാന പിടിവള്ളിയും നഷ്ടമായപ്പോള്‍, പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യയും വേര്‍പ്പെട്ടു.
ദല്‍ഹിയില്‍ ജോലി ചെയ്യുന്ന മകളുടെ ചെറിയ വരുമാനത്തിലാണ് ഇന്നീ കുടുംബം ജീവിക്കുന്നത്. ചികിത്സയ്ക്കും കേസിനുമായി ലക്ഷങ്ങള്‍ അദ്ദേഹത്തിന് ചിലവഴിക്കേണ്ടിയും വന്നു. ജീവിതവൃത്തിയ്ക്കായി പ്രൊഫസര്‍ ജോസഫ് ഓട്ടോ ഓടിക്കുന്നുവെന്ന വാര്‍ത്തയും വായനക്കാര്‍ ഓര്‍ക്കുന്നുവല്ലോ?
ഭാര്യ സലോമിയുടെ മരണത്തിന് നിസ്സംഗരായ സമൂഹവും ഉത്തരവാദിയാണെന്ന് നാമിപ്പോള്‍ തിരിച്ചറിയുന്നു. അദ്ദേഹത്തെ, അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കുവാനുള്ള ഉത്തരവാദിത്വം മനുഷ്യപക്ഷത്ത് നില്‍ക്കുന്ന മുഴുവന്‍പേര്‍ക്കും വന്നുചേര്‍ന്നിരിക്കുന്നു.
ഡൂള്‍ന്യൂസ് പ്രതിനിധി അദ്ദേഹവുമായി സംസാരിക്കുകയും അക്കൗണ്ട് നമ്പറും വിവരങ്ങളും നല്‍കാന്‍ അനുമതി തരികയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സമ്മതത്തോടെ വിവരങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു. ചെറുതെങ്കിലും നിങ്ങളുടെ സഹായങ്ങള്‍ അദ്ദേഹത്തിന് ആശ്വാസമാകും.
എസ്.ബി.ഐ മൂവാറ്റ്പുഴ ടൗണ്‍ ബ്രാഞ്ചിലെ പ്രൊഫസറുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ
Name- Joseph TJ
A/C Number- 10246050333
IFSE code-SBIN0010592
Swift Code-SBININBB395