| Monday, 28th October 2019, 7:47 pm

അദാനിപോര്‍ട്ട് നശിപ്പിച്ചത് വിഴിഞ്ഞത്തെ ജൈവവൈവിധ്യത്തേയും; വിഴിഞ്ഞം മത്സ്യബന്ധന മേഖലയ്ക്ക് സമ്മാനിച്ചതെന്ത്? ഡൂള്‍ന്യൂസ് അന്വേഷണം ഭാഗം 6

ജംഷീന മുല്ലപ്പാട്ട്

കേരളത്തിന്റെ ഏറ്റവും ജൈവസമ്പന്നമായ കടല്‍ മേഖലകളില്‍ ഒന്നാണ് വിഴിഞ്ഞം. ഈ മേഖല നികത്തിയാണ് തുറമുഖത്തിന്റെ ബര്‍ത്തുകള്‍ പണിയുന്നത്. 100 ഏക്കറോളം തീരക്കടലാണ് കല്ലിട്ടു നികത്തുന്നത്. 40 ഏക്കര്‍ നിലവില്‍ നികത്തിക്കഴിഞ്ഞു.

ഈ നികത്തല്‍ കടല്‍ പരിസ്ഥിതിക്ക് വന്‍ തേതില്‍ ആഘാതമുണ്ടാക്കി. അലങ്കാര മല്‍സ്യങ്ങള്‍, ചിപ്പി, കടല്‍ ജീവികള്‍ തുടങ്ങിയവ നാമാവശേഷമായി. മത്സ്യങ്ങളില്‍ രാസപദാര്‍ത്ഥങ്ങളുടെ അംശവും കണ്ടുതുടങ്ങി.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം