112 കൂടുംബങ്ങള്‍ക്ക് 5 ക്ലാസ്മുറി, ദുരിതാശ്വാസ ക്യാപില്‍ ശ്വാസം മുട്ടി വലിയതുറക്കാര്‍; വിഴിഞ്ഞം മത്സ്യബന്ധന മേഖലയ്ക്ക് സമ്മാനിച്ചതെന്ത്? ഡൂള്‍ന്യൂസ് അന്വേഷണം ഭാഗം 5
ജംഷീന മുല്ലപ്പാട്ട്

വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായി കടലില്‍ പണിതുടങ്ങിയ അന്നുമുതല്‍ പദ്ധതിയുടെ വടക്ക് വശത്തുള്ള തീരദേശ മേഖലയായ വലിയതുറയില്‍ കടലാക്രമണം രൂക്ഷമാണ്. നിലവില്‍ മൂന്നു വരി വീടുകള്‍ കടലെടുത്തു. പലരും ഇപ്പോള്‍ വാടക വീടുകളിലാണ് താമസം.

ബാക്കിയുള്ളവര്‍ അഭയാര്‍ത്ഥികളെ പോലെ വലിയതുറ സര്‍ക്കാര്‍ യു.പി സ്‌കൂളിലും. അഞ്ചു ക്ലാസ് മുറികളാണ് ദുരിതാശ്വാസ ക്യാംപായി തുറന്നു കൊടുത്തിരിക്കുന്നത്. ഇതിലാവട്ടെ കഴിയുന്നത് 112 കുടുംബങ്ങളും.

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം