കനത്ത ജാതീയതയുടെ സാന്നിദ്ധ്യമാണ് ഇന്ത്യയിലെ ഇത്തരം പത്രവാര്‍ത്തകളും ലേഖനങ്ങളും പരസ്യങ്ങളുമെന്ന് അവ ഒന്ന് കണ്ണോടിതച്ചാല്‍പ്പോലും മനസ്സിലാക്കാവുന്നതാണ്. സവര്‍ണതയുടെ ഹുങ്കും അഭിമാനബോധവും കീഴാളരുടെ മേലുള്ള അധികാരപ്രയോഗങ്ങളായി ആഘോഷിക്കാനാണ് ഇത്തരം സവര്‍ണ വംശീയത പ്രചരിപ്പിക്കുന്നതും കീഴാളര്‍ക്കെതിരെ വംശീയ വിദ്വേഷം ചീറ്റുന്നതും. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കേരളത്തിലെ പത്രമുത്തശ്ശിമാര്‍ എന്നവകാശപ്പെടുന്ന ഒരു പത്രത്തില്‍ പ്രത്യക്ഷപ്പെട്ട “ആക്ഷേപഹാസ്യം”.
എഡിറ്റോ-റിയല്‍
1994 ജൂണ്‍ ലക്കം “ടൈം” മാഗസിന്റെ കവര്‍ വളരെ ശ്രദ്ധേയമായിരുന്നു. അമേരിക്കയിലെ മുന്‍ ഫുട്‌ബോള്‍ താരവും ചലച്ചിത്ര താരവുമായിരുന്ന ഒ.ജെ സിംപ്‌സന്റെ മുഖചിത്രമായിരുന്നു മാഗസിന്‍ തങ്ങളുടെ കവറാക്കിയത്. വളരെ പെട്ടെന്നുതന്നെ മാഗസിന് പൊതുസമൂഹത്തോട് മാപ്പു പറയേണ്ടി വന്നു. മുഖ ചിത്രം കൊടുത്തതിനല്ല. തങ്ങളുടെ കവറിന്റെ വംശീയസ്വഭാവത്തിന്റെ പേരില്‍.
കറുത്തവന്‍ കൂടുതല്‍ കറുത്തോട്ടെ എന്ന് ടൈം തീരുമാനിച്ചു. വെളുത്തവന്റെ അധികാരവാഴ്ചയുടെ ലോകത്ത് കറുത്തവനെ വഴിയില്‍ കണ്ടാലും വെടിവെച്ചുകൊന്നാല്‍ വലിയ കുറ്റമായി പരിഗണിക്കാത്ത ഒരു സ്ഥലത്ത് ഇതില്‍ അത്ഭുതപ്പെടേണ്ടതുമില്ല.
1994ല്‍ തന്റെ ഭാര്യയെയും മറ്റൊരാളെയും വധിച്ചു എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു സിംപ്‌സണ്‍. തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പരസ്യമാക്കപ്പെട്ട കുറ്റ കൃത്യം ആണിതെന്നു പറഞ്ഞാണ് ടൈം സിംപ്‌സണ്‍ന്റെ ചിത്രം നല്‍കിയത്. അതേസമയം തന്നെ അമേരിക്കയിലെ മറ്റൊരു പ്രമുഖ മാഗസിനായ ന്യൂസ് വീക്കും സിംസണ്‍റെ അതേ ചിത്രം നല്‍കി. രണ്ട് കവറുകളും കടകളില്‍ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടു. അപ്പോഴാണ് കവറില്‍ ടൈം വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. ടൈമിന്റെ കവറില്‍ സിംപ്‌സണ്‍ന്റെ ഫോട്ടോ മാനിപ്പുലേറ്റ് ചെയ്ത് കറുപ്പിച്ചിരുന്നു.
കറുത്തവന്‍ കൂടുതല്‍ കറുത്തോട്ടെ എന്ന് ടൈം തീരുമാനിച്ചു. വെളുത്തവന്റെ അധികാരവാഴ്ചയുടെ ലോകത്ത് കറുത്തവനെ വഴിയില്‍ കണ്ടാലും വെടിവെച്ചുകൊന്നാല്‍ വലിയ കുറ്റമായി പരിഗണിക്കാത്ത ഒരു സ്ഥലത്ത് ഇതില്‍ അത്ഭുതപ്പെടേണ്ടതുമില്ല. ജനങ്ങള്‍ കൂട്ടത്തോടെ മാഗസിനെതിരായി രംഗത്തെത്തി. വലിയ ചര്‍ച്ചകള്‍ക്ക് ഇത് വഴിവെച്ചു. അവസാനം തങ്ങളുടെ വലിയൊരു കച്ചവടം പൂട്ടും എന്നു കണ്ടപ്പോള്‍ ടൈമിന് പരസ്യമായി ജനങ്ങളോട് മാപ്പുപറയേണ്ടി വന്നു.
എത്ര ക്രൂരമാണ് വംശീയമായി മനുഷ്യരെ അതിക്ഷേപിക്കുക!!! അതും വര്‍ഷങ്ങളുടെ പാരമ്പര്യം പറയുന്ന പത്രങ്ങള്‍ തന്നെ ഇത്തരത്തില്‍ കടന്നു വരുമ്പോള്‍ തീര്‍ച്ചയായും അത് ചോദ്യം ചെയ്യപ്പെടാതിരുന്നുകൂടാ.
ഇത്തരം വംശീയവിദ്വേഷം ഒറ്റപ്പെട്ട സംഭവമല്ല. പലപ്പോഴും സവര്‍ണ പക്ഷത്തു നിന്ന് തൂലിക ചലിപ്പിക്കുന്ന പത്രങ്ങളെല്ലാം തന്നെ പരിശോധിച്ചാല്‍ ദിനം തോറും വളരെ വലിയ തോതില്‍ വംശീയവെറി വെച്ചുപുലര്‍ത്തുന്ന വാര്‍ത്തകളോ മറ്റ് “കണ്ടെന്റുകളോ” നല്‍കുന്നുണ്ട്. അതില്‍ ഏറ്റവും നല്ല ഉദാഹരണമാണ് ഫെയര്‍നെസ് ക്രീമുകളുടെ പരസ്യം. അതെപ്പോഴും കറുത്തവരെയും കറുത്ത തൊലിയെയും ആക്ഷേപിച്ചുകൊണ്ടിരിക്കുന്നു. പലപ്പോഴും ഇത്തരം പരസ്യങ്ങള്‍ ലോകത്തൊട്ടാകെയും വലിയ വിമര്‍ശനങ്ങള്‍ക്ക് പാത്രീഭവിച്ചിട്ടുണ്ടെങ്കിലും ജാതീയതയും കറുപ്പും ഒരേഭാവത്തില്‍ പരസ്പര്യത്തോടെ നിറഞ്ഞു നില്‍ക്കുന്ന ഇന്ത്യയില്‍ വലിയ വിമര്‍ശനങ്ങള്‍ ഇത്തരം പരസ്യങ്ങള്‍ ഏറ്റുവാങ്ങിയിട്ടില്ല എന്നു മാത്രമല്ല ഇവയ്ക്ക് ഇപ്പോഴും സ്വീകാര്യത ലഭിക്കുന്നുമുണ്ട്.
ആരെ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും വിമര്‍ശിച്ചോട്ടെ. എന്നാല്‍ എത്ര ക്രൂരമാണ് വംശീയമായി മനുഷ്യരെ അതിക്ഷേപിക്കുക!!! അതും വര്‍ഷങ്ങളുടെ പാരമ്പര്യം പറയുന്ന പത്രങ്ങള്‍ തന്നെ ഇത്തരത്തില്‍ കടന്നു വരുമ്പോള്‍ തീര്‍ച്ചയായും അത് ചോദ്യം ചെയ്യപ്പെടാതിരുന്നുകൂടാ.
അടുത്തപേജില്‍ തുടരുന്നു
ആദിവാസികളെന്നാല്‍ ഇവര്‍ക്ക് ഇപ്പോഴും അപരിഷ്‌കൃത സമൂഹമാണ്. നാട്ടിലിറങ്ങാന്‍ പാടില്ലാത്ത എന്നും കാടിനുള്ളില്‍ അടയ്‌ക്കേണ്ട “കാടിന്റെ മക്കള്‍”, വൃത്തിഹീനര്‍, അര്‍ദ്ധനഗ്നര്‍, ദുര്‍ബലര്‍, എപ്പോഴും അമ്പും വില്ലുമേന്തുന്നവര്‍, “പരിഷ്‌കൃത ലോക”ത്തിന് ചേരാത്തവര്‍. സ്ത്രീകളാണെങ്കിലോ അത് സെലിബ്രിട്ടികളാണെങ്കില്‍ പോലും സ്വതന്ത്രവ്യക്തിത്വമില്ലാത്ത തങ്ങളുടെ സ്വകാര്യ സ്വത്താകേണ്ടവര്‍.
അടുത്തകാലത്തായാണ് ദീപിക പദുക്കോണിനെ മോശമായി ചിത്രീകരിച്ചുകൊണ്ട് ഇന്ത്യയിലെ പ്രമുഖ പത്രം ടൈംസ് ഓഫ് ഇന്ത്യ രംഗത്തത്തി വിവാദങ്ങളിലേയ്ക്ക് കടന്നത്. ദീപിക തന്നെ പത്രത്തിന് മുഖമടിച്ച് മറുപടി നല്‍കിയിട്ടുണ്ട്. മാധ്യമധര്‍മമോ പോകട്ടെ അത്യാവശ്യം മനുഷ്യാവകാശങ്ങളെങ്കിലും ഇത്തരം “പത്രമുത്തശ്ശിമാര്‍” പഠിച്ചിരിക്കുന്നത് നന്നായിരിക്കും. കാലം കുറേ മാറിയില്ലേ. പണ്ടത്തെ പോലെ മനുഷ്യര്‍ നിങ്ങളുടെ അധിഷേപങ്ങള്‍ക്ക് അടിമകളെ പോലെ ഇന്ന് നിന്നു തരുമോ?
തൊഴിലാളികള്‍, ആദിവാസികള്‍, ദളിതര്‍, മുസ്‌ലീങ്ങള്‍, സ്ത്രീകള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നു വേണ്ട സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളുടെ മുഖം കാണുമ്പോഴേ ഈ പത്രമുത്തശ്ശിമാര്‍ക്ക് ചൊരുക്കുണ്ടാവുന്നതെന്തുകൊണ്ട്? അത് ഈ പാരമ്പര്യങ്ങളില്‍ തന്നെ ഉറഞ്ഞുകൂടിയിരിക്കുന്ന സവര്‍ണ വരേണ്യ ബോധമാണെന്നു കാണാം.
മോദി അധികാരത്തിലെത്തിയതിനു ശേഷം മാതൃഭൂമിയിലുണ്ടായ മാറ്റം മുമ്പ് ദേശാഭിമാനി ദിനപ്പത്രം ചൂണ്ടിക്കാണിക്കുകയുണ്ടായി. ജന്മഭൂമിയേക്കാള്‍ സവര്‍ണ ഹിന്ദുത്വം തുളുമ്പുന്ന തലത്തിലേയ്ക്ക് മാതൃഭൂമി ദിനപത്രം കടന്നു കഴിഞ്ഞിരിക്കുന്നു. മോദിയെ വിമര്‍ശിക്കുന്നതിനോ മോദിക്കെതിരായ വാര്‍ത്തകള്‍ ഒന്നാം പേജിലോ പ്രധാന പേജിലോ പ്രധാന ഇടങ്ങളിലോ നല്‍കാന്‍ ഇപ്പോള്‍ മാതൃഭൂമി തയ്യാറല്ല. അതേസമയം വാര്‍ത്താ പ്രാധാന്യം കുറഞ്ഞതാണെങ്കിലും അത്, തൊഴിലാളികള്‍, ദളിതര്‍, സ്ത്രീകള്‍, മുസ്‌ലീങ്ങള്‍ എന്നിങ്ങനെയുള്ള പാര്‍ശ്വവല്‍കൃതര്‍ക്കെതിരാണെങ്കില്‍ സുപ്രധാന ഇടങ്ങളില്‍ തന്നെ ശ്രദ്ധേയമായ വാര്‍ത്തകളാക്കാന്‍ ഇവര്‍ക്ക് മടിയുമില്ല.
ആദിവാസികളെന്നാല്‍ ഇവര്‍ക്ക് ഇപ്പോഴും അപരിഷ്‌കൃത സമൂഹമാണ്. നാട്ടിലിറങ്ങാന്‍ പാടില്ലാത്ത എന്നും കാടിനുള്ളില്‍ അടയ്‌ക്കേണ്ട “കാടിന്റെ മക്കള്‍”, വൃത്തിഹീനര്‍, അര്‍ദ്ധനഗ്നര്‍, ദുര്‍ബലര്‍, എപ്പോഴും അമ്പും വില്ലുമേന്തുന്നവര്‍, “പരിഷ്‌കൃത ലോക”ത്തിന് ചേരാത്തവര്‍. സ്ത്രീകളാണെങ്കിലോ അത് സെലിബ്രിട്ടികളാണെങ്കില്‍ പോലും സ്വതന്ത്രവ്യക്തിത്വമില്ലാത്ത തങ്ങളുടെ സ്വകാര്യ സ്വത്താകേണ്ടവര്‍.
ടൈംസ് ഓഫ് ഇന്ത്യയെ ചുവടുപിടിച്ച് ദീപികാ പദുക്കോണിനെ വിചാരണചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട മനോരമയുടെ മനോഭാവവും ഈ ഒരു പശ്ചാത്തലത്തില്‍ പരിശോധിക്കാവുന്നതാണ്. ദീപിക അല്‍പവസ്ത്രം ധരിച്ച് പോസ് ചെയ്യുന്നു. അതുകൊണ്ട് തന്റെ സമ്മതമില്ലാതെ തന്നെ അശ്ലീലമായി ചിത്രീകരിക്കുന്നതിനെതിരെ സംസാരിക്കുവാനുള്ള അവകാശമില്ല. ഇതാണ് മനോരമയിലെ ലേഖകന്റെ അവകാശവാദം.
പെണ്ണുടലിന്റെ ഏക അവകാശം, അതില്‍ തീരുമാനമെടുക്കാനുള്ള സ്വയംപൂര്‍ണാധികാരം പെണ്ണിനുമാത്രമാണെന്നാണ് ഡൂള്‍ന്യൂസിന്റെ നിലപാട്. ഇന്നലെകളില്‍ പെണ്ണുടലില്‍ മറ്റുള്ളവര്‍ക്കുള്ള എല്ലാ ഉടമാവകാശങ്ങളും റദ്ദുചെയ്തുകൊണ്ട് അവള്‍ തന്നെ മുന്നോട്ട് വന്നിരിക്കുന്ന ഒരു സാമൂഹ്യ ചുറ്റുപാടില്‍ അവളെ അടിമയാക്കുന്ന എല്ലാ കെട്ടുപാടുകളെയും ഇനിയും ചോദ്യം ചെയ്യാതെ വയ്യ.
“നിങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ ഹാപ്പി ന്യൂ ഇയറിലെ ഒരു ഗാനം കാണാനിടയായി. ഈ വലിയ വീരവാദം മുഴക്കിയ താങ്കള്‍ തന്നെയാണോ അതില്‍ തുണിയഴിച്ച് ആടുന്നത്? ഇതൊന്നും നിങ്ങള്‍ ചെയ്യാത്ത കാര്യമല്ല എന്നറിയാന്‍ പാടില്ലാഞ്ഞിട്ടല്ല. പക്ഷേ ഇത്രയും വലിയ വിവാദമൊക്കെ ഉണ്ടാക്കി, പ്രസ്താവനയുമിറക്കിയ നിങ്ങളുടെ ഏറ്റവും പുതിയ ഗാനം പരസ്യം ചെയ്തിരിക്കുന്നത് ആ മാധ്യമം ചെയ്തതിനേക്കാള്‍ തരംതാഴ്ന്ന രീതിയിലല്ലേ?” എന്നാണ് മനോരമയിലെ ലേഖകന്‍ ചോദിക്കുന്നത്. ഇതാണ് മനോരമയുടെ ഭാഷ. ദീപിക “തുണിയഴിച്ച്” ആടുന്നു; അതുകൊണ്ട് അവര്‍ക്ക് തന്റെ അവകാശത്തെ കുറിച്ച് പറയാനനുവാദമില്ല.
[]ഇതുമായി ബന്ധപ്പെട്ട് ഒന്നു കൂടി ചൂണ്ടി കാണിച്ചോട്ടെ. “മാറിടം തലക്കെട്ടാക്കിയെന്നു പറഞ്ഞാണല്ലോ നിങ്ങള്‍ ഇക്കണ്ട ബഹളമൊക്കെ ഉണ്ടാക്കിയത്. പക്ഷേ ആരും നിങ്ങളുടെ മാറിടം ഒളിഞ്ഞിരുന്നു പകര്‍ത്തി കാണിച്ചിട്ടില്ല. നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ ശരീരത്തെ കച്ചവടച്ചരക്കാക്കിയത്. അത് വിപണനം ചെയ്യുക മാത്രമല്ലേ ആ മാധ്യമം ചെയ്തത്.” ദീപികയുടെ ശരീരത്തിന്റെ ഉടമയാര്, അഥവാ പെണ്ണിന്റെ ശരീരത്തിന്റെ ഉടമയാര് എന്ന അടിസ്ഥാന പ്രശ്‌നം തന്നെയാണ് മനോരമയുടെ ഈ വാക്കുകള്‍ മുന്നോട്ട് വെയ്ക്കുന്നത്.
ഇന്നോളം സാമൂഹ്യ പൊതുബോധം പെണ്ണുടലിന്റെ ഉടമസ്ഥാവകാശം അച്ഛനും സഹോദരനും ഭര്‍ത്താവിനും മകനുമായാണ് പതിച്ചു നല്‍കിയിരുന്നത്. ഇന്ത്യയിലാകട്ടെ മനുസ്മൃതിയുടെ പ്രാമാണികത്വവും ഇതിനുണ്ട്. തങ്ങള്‍ മാധ്യമങ്ങള്‍ക്കും പെണ്ണുടലിന്റെ ശരീരത്തില്‍ ഉടമസ്ഥാവകാശം സ്ഥാപിച്ചുകിട്ടാനാണ് ടൈംസ് ഓഫ് ഇന്ത്യയും മനോരമയും വാദിച്ചുകൊണ്ടിരിക്കുന്നത്.
പെണ്ണുടലിന്റെ ഏക അവകാശം, അതില്‍ തീരുമാനമെടുക്കാനുള്ള സ്വയംപൂര്‍ണാധികാരം പെണ്ണിനുമാത്രമാണെന്നാണ് ഡൂള്‍ന്യൂസിന്റെ നിലപാട്. ഇന്നലെകളില്‍ പെണ്ണുടലില്‍ മറ്റുള്ളവര്‍ക്കുള്ള എല്ലാ ഉടമാവകാശങ്ങളും റദ്ദുചെയ്തുകൊണ്ട് അവള്‍ തന്നെ മുന്നോട്ട് വന്നിരിക്കുന്ന ഒരു സാമൂഹ്യ ചുറ്റുപാടില്‍ അവളെ അടിമയാക്കുന്ന എല്ലാ കെട്ടുപാടുകളെയും ഇനിയും ചോദ്യം ചെയ്യാതെ വയ്യ. ഈ ഒരു പശ്ചാത്തലത്തില്‍ മനോരമയുടെയും ടൈംസ് ഓഫ് ഇന്ത്യയുടെയും മറ്റ് മാധ്യമത്തമ്പുരാക്കന്‍മാരുടെയും അധിനിവേശ ബോധത്തെ ചോദ്യം ചെയ്യാന്‍ ആരും മടിക്കേണ്ടതില്ല. ഇവര്‍ തന്നെയാണ് സ്ത്രീകളുടെ സുരക്ഷയെ കുറിച്ചുള്ള നെടുനീളം പംക്തികള്‍ പ്രസിദ്ധീകരിക്കുന്നതെന്ന് വരുമ്പോള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട സ്വകാര്യ സ്വത്തിന്റെ സംരക്ഷണം മാത്രമാണ് ഇവര്‍ ഉറപ്പിക്കുന്നതെന്ന് വായിക്കേണ്ടിരിക്കുന്നു.
അടുത്തപേജില്‍ തുടരുന്നു
പത്രമുത്തശ്ശിമാരുടെ പാരമ്പര്യത്തെ വളരെ ശിശുക്കളായ ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ചോദ്യം ചെയ്യുന്ന തലത്തിലേയ്ക്ക് വികസിച്ചതിന്റെ കൊതിക്കെറുവിന്റെ കൂടി പ്രതിഫലനമാണ് മാതൃഭൂമിയുടെ കാര്‍ട്ടൂണും ലേഖനവും അതിലെ വിഷം തുളുമ്പുന്ന ഭാഷയും.
ഇനി നമുക്ക് മറ്റൊരു കാര്യത്തിലേയ്ക്ക് കടക്കാം. എന്താണ് നില്‍പ്പ് സമരത്തോട് മാതൃഭൂമിക്കുള്ള “കലിപ്പ്”? വാസ്തവത്തില്‍ രണ്ട് അര്‍ത്ഥത്തില്‍ ഇതിനെ കാണാം. ഒന്ന് നില്‍പ്പ് സമരം വെറും ഒരു ആദിവാസി സമരമല്ല. മറിച്ച് ആദിവാസികളുടെ ഭൂസമരമാണ്. ഭൂസമരമെന്നു പറയുമ്പോള്‍ സ്വാഭാവികമായും ആദ്യം ഞെട്ടുന്നത് ഭൂസ്വാമിമാര്‍ തന്നെയാണ്. അത്തരമൊരു സാമ്പത്തികശാസ്ത്ര പരിസരത്തുനിന്നുകൂടിയാണ് ആദിവാസികളുടെ ഭൂസമരത്തോടെല്ലാമുള്ള മാതൃഭൂമിയുടെ വിരോധ മനോഭാവം പരിശോധിക്കേണ്ടത്.
മറ്റൊന്ന് കേരളത്തിലെ പത്രമുത്തശ്ശിമാരുടെ ഹുങ്കിനേറ്റ പ്രഹരമാണ് നില്‍പ്പ് സമരവും അതിനു കിട്ടിക്കൊണ്ടിരിക്കുന്ന പൊതുജന സമ്മിതിയും. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ നില്‍പ്പ് സമരത്തെ അവഗണിക്കുന്ന മുഖ്യധാര മാധ്യമങ്ങളുടെ സമീപനത്തെ എതിര്‍ത്തുകൊണ്ടുള്ള കാമ്പയിനുകള്‍ പ്രത്യക്ഷപ്പെട്ടിട്ട് അധിക നാളായിട്ടില്ല. തങ്ങള്‍ പ്രാധാന്യം നല്‍കിയില്ലെങ്കില്‍ ജനകീയസമരങ്ങള്‍ അടുത്ത മഴയത്ത് ഒലിച്ചുപോകുമെന്ന് കരുതിയവര്‍ക്ക്, “സുക്കര്‍ ബര്‍ഗ് സായിപ്പിന്റെ” ഫേസ്ബുക്ക് ചെറുതല്ലാത്ത ഒരു കൊട്ടാണ് നല്‍കിയത്. തങ്ങള്‍ മുക്കിയിട്ടും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും ഓണ്‍ലൈന്‍ മീഡിയകളും ഇത്തരം സമരത്തെ ഏറ്റെടുത്തതോടെ ഇവരുടെ തന്നെ ആധിപത്യം ചോദ്യം ചെയ്യപ്പെട്ടുതുടങ്ങി.
സോഷ്യല്‍ മീഡിയകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും നിസ്സീമമായ പിന്തുണ നില്‍പ്പ് സമരമെന്ന ജനാധിപത്യ സമരത്തിന് നല്‍കിയതോടെ ചര്‍ച്ചകളിലേയ്ക്ക് കടന്നുവന്ന ആദിവാസിസമരം അതിന്റെ ത്യാഗബോധവും സമരവീര്യവും കൊണ്ടു തന്നെ ജനമനസാക്ഷിയെ തങ്ങളിലേയ്ക്ക് ആകര്‍ശിച്ചുകൊണ്ടിരിക്കുന്നു. ആഷിഖ് അബു ഉള്‍പ്പെടെയുള്ള സിനിമാക്കാരും മറ്റ് സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും സമരപന്തലിലേയ്ക്ക് സ്വയമേവ കടന്നുവന്നു. അതോടെ മാറിനിന്ന മാതൃഭൂമി-മനോരമാദികള്‍ക്കു തന്നെ ക്യാമറയും ഉയര്‍ത്തി സമരവേദിക്ക് പുറത്ത് കാത്തു നില്‍ക്കേണ്ടിയും വന്നു.
പക്ഷം പിടിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. മോശം കാര്യവുമല്ല. ഇന്നോളം പൊതുസമൂഹവും കൈയ്യൊഴിഞ്ഞിരുന്ന ആദിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് നില്‍പ്പ് സമരത്തോടെ വ്യത്യസ്തത കടന്നുവരികയാണ്. അവരുടെ നില്‍പ്പ്, സമൂഹത്തെ രണ്ടായി പിളര്‍ത്തിയിരിക്കുന്നു എന്നു തന്നെ പറയാം. അവരുടെ ഉറച്ച കാലുകള്‍ക്കൊപ്പം നില്‍ക്കാന്‍ സമൂഹത്തിന്റെ ഒരു വിഭാഗം തീരുമാനിച്ചിരിക്കുന്നു. അത്തരം ഒരു തീരുമാനത്തിലേയ്ക്ക് സിനിമാ പ്രവര്‍ത്തകര്‍ കടന്നുവന്നിരിക്കുന്നു. അത്തരം ഒരു പക്ഷം പിടിക്കലിലേയ്ക്ക് അവരുടെ സാമൂഹ്യ പ്രതിബദ്ധത മാറിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. ഇത് ഒരു പക്ഷെ മനസിലാക്കാന്‍ സവര്‍ണ നിക്ഷപക്ഷതയുടെ പുറം തോടില്‍ ജീവിക്കുന്ന ഈ പത്രപാരമ്പര്യങ്ങള്‍ക്ക് സാധിച്ചെന്നു വരില്ല.
അവസാനമായി ഒരു കാര്യം കൂടി. മാതൃഭൂമിയുടെ കാര്‍ട്ടൂണ്‍ ലേഖനത്തില്‍ എന്തുകൊണ്ടാണ് സിനിമപ്രവര്‍ത്തകരെ ആക്രമിച്ചിരിക്കുന്നത്? എന്തായാലും ഇതിനെ വിമര്‍ശനമെന്ന് കരുതാന്‍ വയ്യ. ആദിവാസികളോടുള്ള സ്‌നേഹം മൂത്തിട്ടാണ് ഇത് ചെയ്തതെന്ന് ആ ലേഖനത്തിലെ നിലപാടും പത്രത്തിന്റെ നിലപാടും വെച്ച് നോക്കിയാല്‍ അല്ല എന്ന് വ്യക്തവുമാണ്.
ആഷിഖ് അബു ഉള്‍പ്പെടെയുള്ളവരുടെ സിനിമകളെയും സമീപനങ്ങളെയും വിമര്‍ശനങ്ങള്‍ക്ക് പുറത്തു നിര്‍ത്തണമെന്ന് ഒരഭിപ്രായവുമില്ല. തീര്‍ച്ചയായും അത് വിമര്‍ശിക്കപ്പെടുകതന്നെ വേണം. എന്നാല്‍ എല്ലാ പരിമിതികളും നിലനില്‍ക്കുമ്പോഴും ഭൂതകാലത്തില്‍ നിന്നും വ്യത്യസ്തമായി ജനകീയസമരത്തിലേയ്ക്ക് കടന്നു വരികയും പിന്തുണ അറിയിക്കുകയും ചെയ്ത സിനിമാ പ്രവര്‍ത്തകര്‍ അഭിനന്ദനാര്‍ഹരാണ്. പ്രത്യേകിച്ചും കഴിഞ്ഞ കാലങ്ങളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയൊക്കെ കടന്നുവന്ന ആഷിഖ് അബുവിനെ പോലുള്ള സിനിമാ പ്രവര്‍ത്തകര്‍. കൂടാതെ അവരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കാന്‍ വര്‍ണ-വംശവെറിയുള്ള ഉപോദ്ബലകന്‍മാര്‍ക്കും മാതൃഭൂമിക്കും എന്താണ് അവകാശം?
[]പക്ഷം പിടിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. മോശം കാര്യവുമല്ല. ഇന്നോളം പൊതുസമൂഹവും കൈയ്യൊഴിഞ്ഞിരുന്ന ആദിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് നില്‍പ്പ് സമരത്തോടെ വ്യത്യസ്തത കടന്നുവരികയാണ്. അവരുടെ നില്‍പ്പ്, സമൂഹത്തെ രണ്ടായി പിളര്‍ത്തിയിരിക്കുന്നു എന്നു തന്നെ പറയാം. അവരുടെ ഉറച്ച കാലുകള്‍ക്കൊപ്പം നില്‍ക്കാന്‍ സമൂഹത്തിന്റെ ഒരു വിഭാഗം തീരുമാനിച്ചിരിക്കുന്നു. അത്തരം ഒരു തീരുമാനത്തിലേയ്ക്ക് സിനിമാ പ്രവര്‍ത്തകര്‍ കടന്നുവന്നിരിക്കുന്നു. അത്തരം ഒരു പക്ഷം പിടിക്കലിലേയ്ക്ക് അവരുടെ സാമൂഹ്യ പ്രതിബദ്ധത മാറിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. ഇത് ഒരു പക്ഷെ മനസിലാക്കാന്‍ സവര്‍ണ നിക്ഷപക്ഷതയുടെ പുറം തോടില്‍ ജീവിക്കുന്ന ഈ പത്രപാരമ്പര്യങ്ങള്‍ക്ക് സാധിച്ചെന്നു വരില്ല.
നിക്ഷ്പക്ഷ ധാര്‍മികത എപ്പോഴും ഓവുചാലുപോലെ നിര്‍ഗളിപ്പിക്കുന്ന ഇവരോട് ഇന്ത്യാവിഷന്‍ ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയിരുന്ന എം.പി ബഷാറിന്റെ വാക്കുകള്‍ ആവര്‍ത്തിക്കട്ടെ (വേട്ടക്കാര്‍-ഇര എന്നീ പദപ്രയോഗങ്ങളോടുള്ള രാഷ്ട്രീയമായ ഭിന്നതകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ.):
“വേട്ടക്കാരനോടും ഇരയോടും ഒരേ രീതിയില്‍ പെരുമാറുന്ന ശുദ്ധ നിക്ഷപക്ഷ ധാര്‍മികതയെ കുറിച്ച് ഇപ്പോള്‍ പത്രപ്രവര്‍ത്തക ക്ലാസില്‍ പോലും ആരും പഠിപ്പിക്കാറില്ല. ഇത്തരത്തിലുള്ള പുതിയ രാഷ്ട്രീയ പാഠങ്ങള്‍, അനുഭവത്തിന്റെ ഭാരമേന്തി നില്‍ക്കുന്ന മാതൃഭൂമിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. അതുകൊണ്ട് പക്ഷെ പുതിയ പാഠങ്ങള്‍ ഉണ്ടാവാതിരിക്കുന്നില്ല…. കാരണം ധാര്‍മികത എന്നത് ചരിത്ര നിരപേക്ഷമോ മൂല്യ നിരപേക്ഷമോ രാഷ്ട്രീയ നിരപേക്ഷമോ ആയ ഒന്നല്ലെന്ന ഉറച്ച ബോധ്യമാണ് ഞങ്ങള്‍ക്കുള്ളത്. അത് പുതിയ കാലത്തിന്റെ സാമൂഹ്യാനുഭവങ്ങള്‍ക്കനുസരിച്ച് മാറാത്തതുമല്ല. അതിനാല്‍ ചരിത്രഭാരത്താല്‍ പരിക്ഷീണരായ പക്വമതികള്‍ അല്‍പം വിശ്രമിക്കട്ടെ. അത്രയൊന്നും ചരിത്രഭാരമില്ലാത്തവര്‍ക്ക് അവരുടെ വഴി അനുവദിക്കണമെന്ന് അപേക്ഷ.”