കല്യാണ് പോലും
കലിയാണ് പോലും
കലി ആണ് പോലും (പണിക്കാരോട്)
കലിപ്പാണ് പോലും (പാവങ്ങളോട്)
കളിയാണ് പോലും (എല്ലാം)
കളിപ്പീരാണ് പോലും (കച്ചോടം)
ഇരിപ്പാണ് പോലും (പ്രശ്‌നം)
കഴിപ്പാണ് പോലും (പ്രശ്‌നം)
പെടുപ്പാണ് പോലും (പ്രശ്‌നം)
കല്യാണാണ് പോലും… കല്യാണ്
കാലിന്റെ കഴപ്പാണ് പോലും പ്രശ്‌നം
വയറിന്റെ വിശപ്പാണ് പോലും പ്രശ്‌നം
മുട്ടിപ്പോയ മൂത്രമാണ് പോലും പ്രശ്‌നം
മുട്ടിപ്പോയ മൂത്രമാണ് പോലും പ്രശ്‌നം
മുട്ടിപ്പോയ മൂത്രമാണ് പോലും പ്രശ്‌നം
കാലിന്റെ കഴപ്പാണ് പോലും പ്രശ്‌നം
വയറിന്റെ വിശപ്പാണ് പോലും പ്രശ്‌നം
വിശപ്പിന്റെ വയറാണ് പോലും പ്രശ്‌നം
വയറിന്റെ വിശപ്പിലാണ് കലി
കാലിന്റെ കഴപ്പിലാണ് കലി
മുട്ടിപ്പോയ മൂത്രത്തിലാണ് കലി
മുട്ടിപ്പോയ മൂത്രത്തിലാണ് കലി
മൂത്രത്തിലാണ് കലി
വയറിന്റെ വേവിലാണ് കലി
കാലിന്റെ നോവിലാണ് കലി
നടുവിന്റെ തരിപ്പിലാണ് കലി
എങ്കിപ്പിന്നെ കല്യാണേ..
എങ്കിപ്പിന്നെ കലി ആണേ..
എന്നാപ്പിന്നെ കലിയാണേ..
അപ്പോപ്പിന്നെ ആണേ..
കഴക്കുന്നില്ലാണേ
വിശക്കുന്നില്ലാണേ
മുട്ടുന്നില്ലാണേ
കഴപ്പായ കഴപ്പൊക്കെയും
വിശപ്പായ വിശപ്പൊക്കെയും
മുട്ടായ മുട്ടൊക്കെയും
കല്ലിച്ച് കല്ലായി
കലിയായി
കലിപ്പായി
നിന്റെ കണ്ണാടിക്കൂട്ടിലെ
വയറു വിശക്കാത്ത
കാലു കഴയ്ക്കാത്ത
പെടുക്കാന്‍ മുട്ടാത്ത
പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച
പട്ടില്‍പൊതിഞ്ഞ
പെണ്ണുടലല്ലാത്ത
പെണ്‍ഹൃദയമില്ലാത്ത
കണിയാക്കി നിര്‍ത്തിയ
പ്രതിമകള്‍ക്ക്
മനസ്സായിരിക്കട്ടെ.