| Wednesday, 29th October 2014, 1:11 pm

ഡൂള്‍ ന്യൂസ് ഇംപാക്ട് - ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഡൂള്‍ ന്യൂസിന്റെ പ്രത്യേക പംക്തിയായ സൗദി പോസ്റ്റിലേക്ക് അയച്ച ലിസി മാത്യുവിന്റെ സംശയത്തിന് ഇന്ത്യന്‍ എംബസി മറുപടി .ലിസ്സി മാത്യൂ അയച്ച കത്ത് ഇന്ത്യന്‍ എംബസ്സിയുടെ ക്ഷേമ വിഭാഗത്തിനു ഡൂള്‍ ന്യൂസ് അയച്ചു കൊടുക്കുകയായിരുന്നു. ഇതിനാണ് എംബസിയില്‍ നിന്ന് മറുപടി ലഭിച്ചത്.

തിരുവല്ല സ്വദേശിനിയാണ് ലിസ്സി മാത്യൂ . 2012 ഒക്ടോബറില്‍ സൗദി അറേബ്യയില്‍ വച്ച് ഉണ്ടായ മകളുടെ അപകടമരണത്തിന്റെ നഷ്ട പരിഹാരവുമായി ബന്ധപ്പെട്ട സംശയമാണ്  ലിസ്സി മാത്യു സൗദി പോസ്റ്റിലൂടെ നിയമ വിദഗ്ദനായ ആര്‍. മുരളീധരനോട് ചോദിച്ചത്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് റിയാദ് ഇന്ത്യന്‍ എംബസ്സി അയച്ച 66,327 ഇന്ത്യന്‍ രൂപ തങ്ങള്‍ക്കു ലഭിച്ച നഷ്ടപരിഹാരമോണോ ആണെങ്കില്‍ എന്തുകൊണ്ടാണ് അത് കുറഞ്ഞു പോയത് എന്നായിരുന്നു ലിസ്സി മാത്യുവിന്റെ ചോദ്യം. കാന്‍സര്‍ രോഗിയായ ലിസ്സിയുടെയും ഭര്‍ത്താവിന്റെയും ഏക ആശ്രയമായിരുന്നു മകള്‍ ഷെര്‍ളി മാത്യു.

കോട്ടയം കളക്ടറേറ്റ് വഴി ലിസ്സി മാത്യൂവിന് കിട്ടിയ 66,327 ഇന്ത്യന്‍ രൂപ ഷെര്‍ലി മാത്യൂ ജോലി ചെയ്തിരുന്ന ക്ലിനിക്കില്‍ നിന്നും കിട്ടേണ്ട ശമ്പള ബാക്കിയായ  4500 സൗദി റിയാലിന് തുല്യമായ തുകയാണെന്നും.  നഷ്ടപരിഹാരം കിട്ടുന്നതിന്  വേണ്ട തുടര്‍നടപടികള്‍ എംബസ്സി നിരന്തരം എടുത്തുകൊണ്ടിരിക്കുകയാണെന്നും. വിചാരണ കഴിയുന്നതും നേരത്തെ ആക്കാന്‍ എംബസ്സി വീണ്ടും സൗദി വിദേശകാര്യ മന്ത്രാലയത്തിന് ബന്ധപ്പെടുമെന്നും ഇന്ത്യന്‍ എംബസ്സിയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ശ്രി വിവേകാനന്ദ് അറിയിച്ചു.

ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം ആര്‍ മുരളീധരന്‍ നല്‍കുകയും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുകയുമായിരുന്നു.

പ്രവാസ ജീവിതവുമായി ബന്ധപ്പെട്ട സംശയനിവാരണമാണ് ഡൂള്‍ ന്യൂസിന്റെ സൗദി പോസ്റ്റ് എന്ന പംക്തി ലക്ഷ്യമിടുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും  സന്ദര്‍ശ്ശിക്കുക

We use cookies to give you the best possible experience. Learn more