KASHMIR FILES MOVIE | മുസ്ലിം വിരുദ്ധതയും സംഘ് നരേറ്റീവും. സിനിമ അപ്രൂവ്ഡ് |Trollodu Troll | Anusha Andrews
അനുഷ ആന്‍ഡ്രൂസ്

1990ലെ കശ്മീര്‍ പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയുള്ള ബോളിവുഡ് സിനിമയാണ് കശ്മീര്‍ ഫയല്‍സ്. കശ്മീരി പണ്ഡിറ്റുകളുടെ ദുരിത ജീവിതത്തെക്കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നത്. അല്ലെങ്കില്‍ അങ്ങനെയാണെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരും സംഘപരിവാറും പറയുന്നത്.

കശ്മീരിന് പ്രത്യേക പതവികള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് മാറ്റണം എന്ന് അവശ്യപ്പെടുന്നവര്‍ക്കെതിരെ ഉയരുന്ന ആസാദി എന്ന മുദ്രാവാക്ക്യം ഭീകരവാദത്തിന്റെ മുദ്രാവാക്ക്യം ആണെന്നും അത് വിളിക്കുന്നവര്‍ ഭീകരവാദികളാണ് എന്നും സിനിമയില്‍ പറഞ്ഞിട്ടുണ്ട്.

മാത്രമല്ല, ഈ പലായനത്തില്‍ 4000ത്തോളം കശ്മീരി പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ടു എന്നാണ് സിനിമ അവകാശപ്പെടുന്നത്.

എന്നാല്‍ ഈ കണക്കുകള്‍ തെറ്റാണെന്നാണ് ആര്‍.എസ്.എസ് പബ്ലിക്കേഷന്റെ തന്നെ 1991ലെ റിപ്പോര്‍ട്ട് പറയുന്നു. 600 പേര്‍ മരിച്ചു എന്നാണ് ആര്‍.എസ്.എസ് പബ്ലിക്കേഷന്‍ അന്ന് പറയുന്നത്. കശ്മീരി പണ്ഡിറ്റ് സംഘര്‍ഷ് സമിതിയുടെ കണക്ക് പ്രകാരം പറയുന്നത് 650 പണ്ഡിറ്റുകള്‍ മരിച്ചെന്നാണ്. അതേസമയം തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 219 കശ്മീരി പണ്ഡിറ്റുകള്‍ മരിച്ചെന്നാണ് പറയുന്നത്.

ഇത്തരത്തില്‍ മുസ്‌ലീങ്ങള്‍ക്കെതിരെയുള്ള വിദ്വേഷം ഇരട്ടിപ്പിക്കുന്നതുകൊണ്ട് തന്നെ, സിനിമ കണ്ടിറിങ്ങുന്ന പലരും മുസ്‌ലീങ്ങള്‍ കൊല്ലപ്പെടണം എന്ന മുദ്രാവാക്ക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് തിയേറ്റര്‍ വിടുന്നത്.

മാത്രമല്ല ഈ സിനിമ നാട്ടുകാരെ കാണിക്കാനുള്ള ബി.ജെ.പിയുടെ ശുഷ്‌കാന്തി കാണുമ്പോള്‍ തന്നെ പടത്തിന് പിന്നിലെ സംഘ് നരേറ്റീവ് നല്ലപോലെ വ്യക്തമാണ്.


Content Highlight: factual contradictions in movie ‘Kashmir files’

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.