| Wednesday, 20th May 2020, 8:04 am

'അമേരിക്കന്‍ ജനതയെ കൊവിഡ് രോഗികളാക്കാന്‍ ഉദ്ദേശിക്കുന്നില്ല'; ബ്രസീലിന് നിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ ന്യായീകരിച്ച് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: കൊവിഡ് പടര്‍ന്നു പിടിക്കുന്നതിനിടെ ബ്രസിലില്‍ നിന്നുമുള്ള ആളുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ബ്രസീലില്‍ നിന്നുള്ള ആളുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തതിനെക്കുറിച്ച് അമേരിക്ക ഗൗരവമായിത്തന്നെ ആലോചിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

” മറ്റൊരിടത്തു നിന്നും ആളുകള്‍ ഇവിടെ വരികയോ ഞങ്ങളുടെ ആളുകള്‍ക്ക് വൈറസ് ബാധ പടര്‍ത്തുകയോ ചെയ്യാന്‍ ഞാന്‍ സമ്മതിക്കില്ല. ഇവിടെയുള്ള ആളുകളെ രോഗികളാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ബ്രസീലിന് വെന്റിലേറ്റര്‍ കൊടുത്ത് സാഹായിക്കുന്നുണ്ട്. ബ്രസീല്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇതേ പറ്റി കൂടുതല്‍ ചോദ്യങ്ങള്‍ ഒന്നും വേണ്ട” ട്രംപ് പറഞ്ഞു.

ബ്രസീലില്‍ കൊവിഡ് ഗുരുതരമായി പടര്‍ന്നു കൊണ്ടിരിക്കുകയാണ്. മൂന്നാംസ്ഥാനത്താണ് ഇപ്പോള്‍ ബ്രസീല്‍.

തിങ്കളാഴ്ച പുറത്തുവിട്ട കണക്ക് പ്രകാരം ബ്രസീലില്‍ 254220 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

16,792 മരണങ്ങളും ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് മരണങ്ങളുടെ പട്ടികയില്‍ ലോകത്ത് ആറാം സ്ഥാനത്താണ് ബ്രസീല്‍.

അതേസമയം, അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച 90000 കടന്നു. നിലവില്‍ അമേരിക്കയില്‍ 1,570,583 ആളുകള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more