ശശി തരൂരിന്റെ ഇംഗ്ലീഷ് മനസ്സിലാകുന്നില്ലെന്ന് പരാതിയുമായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍
National
ശശി തരൂരിന്റെ ഇംഗ്ലീഷ് മനസ്സിലാകുന്നില്ലെന്ന് പരാതിയുമായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th July 2018, 7:50 am

ന്യൂദല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഇംഗ്ലീഷ് മനസ്സിലാകുന്നില്ലെന്ന പരാതിയുമായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ഫുജിറ്റീവ് ഇക്കണോമിക് ഒഫെന്‍ഡേഴ്‌സ് ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് ശശി തരൂരിനെതിരെ പരാതിയുമായി ഗോയല്‍ രംഗത്തെത്തിയത്.

സര്‍ക്കാരിന്റെ വാക്കും പ്രവര്‍ത്തികളും തമ്മില്‍ വന്‍ അന്തരമുണ്ടെന്ന തരൂരിന്റെ പരാമര്‍ശത്തിനു മറുപടി പറയുകയായിരുന്നു ഗോയല്‍.


Read Also : മോദി സന്ദര്‍ശിച്ചത് 84 രാജ്യങ്ങള്‍; ഖജനാവിന് നഷ്ടമായത് 1484 കോടി രൂപ


 

ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും നീരവ് മോദിയും ദാവോസില്‍ ഒന്നിച്ചുള്ള ചിത്രത്തിന്റെ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ പ്രധാന മന്ത്രി നരേന്ദ്രിമോദിയുടെ ചൗക്കിദാര്‍ പരാമര്‍ശം കൂട്ടുപിടിച്ചായിരുന്നു തരൂര്‍ തുറന്നടിച്ചത്.

ഈ പരാമര്‍ശങ്ങളോടു മറുപടി പറയാന്‍ ആരംഭിക്കവെയാണ് തരൂരിന്റെ ഭാഷയിലെ “വിദേശ ഉച്ചാരണം” മനസിലാകുന്നില്ലെന്നു ഗോയല്‍ തുറന്ന് സമ്മദിച്ചത്.

ശരിതരൂരിന്റെ ഇംഗ്ലീഷിനെ കൂറിച്ച് നേരത്തേയും ചര്‍ച്ചകളുണ്ടായിരുന്നു. കഠിനമായ ഇംഗ്ലീഷ് പ്രയോഗമുള്ള ട്വീറ്റുകളിലൂടെ ആളുകളെ വട്ടംകറക്കുന്ന തരൂരിന്റെ ഭാഷാപ്രാവീണ്യത്തെ കുറിച്ചുള്ള നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.