| Sunday, 17th February 2019, 7:21 pm

'എൻ.എസ്.എസിൽ വിഭാഗീയത ഉണ്ടാക്കാൻ കോടിയേരി ശ്രമിക്കേണ്ട': പി.കെ. കുഞ്ഞാലികുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂർ: എൻ.എസ്​.എസിൽ വിഭാഗീയത സൃഷ്ടിക്കാൻ സി.പി.ഐ.എം. സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ ശ്രമിക്കേണ്ടെന്ന്​ പി.കെ കുഞ്ഞാലിക്കുട്ടി എം.പി. നായർ സർവീസ് സൊസൈറ്റി​ മതേതര ജനാധിപത്യ വ്യവസ്​ഥക്കായി നിലകൊണ്ട സംഘടനയാണെന്നും തൃശൂരിൽ മാധ്യമ പ്രവർത്തകരോടായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Also Read ഇനിയും മഞ്ചേശ്വരത്ത് മത്സരിക്കാനില്ല; തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ അനുമതി തേടി കെ.സുരേന്ദ്രന്‍

ഇന്ത്യയിലെ മതേതര ശക്തിയായി നിലനിൽക്കുന്ന സംഘടനയാണ് എൻ.എസ്.എസ്​. അവർക്കിടയിൽ വിഭാഗീയതയുണ്ടാക്കാൻ ആരും ശ്രമിക്കേണ്ടെന്നും അങ്ങനെ ശ്രമിക്കുന്നത് ഒട്ടും നല്ലതല്ലെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

Also Read  മാളയിലും സമീപ പ്രദേശങ്ങളിലും ചെമ്മീന്‍ കൃഷി വ്യാപകം; കണ്ടല്‍കാടുകളുടേയും പുഴകളുടേയും സ്വാഭാവികത തകര്‍ത്തെന്ന് ആരോപണം

എൻ.എസ്​.എസിലുള്ള ഭൂരിഭാഗം പേരും ഇടതുപക്ഷത്തിനൊപ്പമാണെന്നും നേതൃത്വത്തിനാണ്​ എതിരഭിപ്രായമുള്ളതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. എൻ.എസ്​.എസിനെ ചെറുതായി കാണേണ്ടന്നാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പ്രതികരിച്ചത്. ഉമ്മൻ ചാണ്ടി തുടങ്ങിയ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ എൻ.എസ്.എസിനെ പിന്തുണച്ചുകൊണ്ട് മുന്നോട്ട് വന്നിരുന്നു.

We use cookies to give you the best possible experience. Learn more