[]തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെ ഗൂഢാലോചനയുടെ ഭാഗമാക്കാന്‍ നോക്കേണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
രമയുടെ സമരത്തിന് പിന്തുണയറിയിച്ചു കൊണ്ട് മുഖ്യമന്ത്രിയ്ക്ക് വി.എസ് കത്തയച്ചത് പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് പിണറായി ആവര്‍ത്തിച്ചു പറഞ്ഞു.
പാര്‍ട്ടി നേതാക്കളെ ഉപയോഗിച്ചു കൊണ്ട് സി.പി.ഐ.എമ്മിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
പക്ഷേ സി.പി.ഐ.എമ്മിന് വ്യക്തമായ നിലപാടുകളുണ്ട്. വി.എസിനെ ഇപ്പോള്‍ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാക്കാന്‍ ആരും ശ്രമിയ്‌ക്കേണ്ട- പിണറായി പറഞ്ഞു.
ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ വധക്കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന ആവശ്യവുമായി ടി.പിയുടെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ നടത്തിയ നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മുഖ്യമന്ത്രിയ്ക്കാണ് വി.എസ് കത്തയച്ചത്.
സമരത്തിലാവുമ്പോള്‍ രമയെ സന്ദര്‍ശിയ്ക്കരുതെന്ന് പാര്‍ട്ടി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് വി.എസ് കത്തയച്ചത്.
എന്നാല്‍ ഇത് പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് പാര്‍ട്ടിയ്ക്കകത്തു നിന്നു തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.
കത്തയച്ചത് പാര്‍ട്ടി ചര്‍ച്ച ചെയ്യട്ടെ എന്നായിരുന്നു നേരത്തേ പിണറായി പ്രതികരിച്ചിരുന്നത്. കത്തയച്ചത് വി.എസ് അല്ലെന്ന് പിണറായി ആദ്യം സംശയം പ്രകടിപ്പിച്ചെങ്കിലും പിന്നീട് വി.എസ് തന്നെ ഇക്കാര്യം സ്ഥിരീകരിയ്ക്കുകയായിരുന്നു.