|

കാസർഗോഡ് സംഭവത്തിന്റെ പേരിൽ ആരും 'ഒലത്താൻ' നോക്കണ്ട: എം.എം. മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുമളി: കാസർഗോഡ്​ ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം. ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും സംഭവത്തിന്റെ പേരിൽ ആരും “ഒലത്താൻ” നോക്കേണ്ടെന്നും വൈദ്യുതി മന്ത്രി എം.എം. മണി.

Also Read “കോൺഗ്രസ് ബി.ജെ.പിയെ രാജ്യസ്നേഹം പഠിപ്പിക്കേണ്ട, കശ്മീർ പ്രശ്നം പരിഹരിക്കാത്തതിന് കാരണം നെഹ്‌റു”: അമിത് ഷാ

ഇടുക്കിയിലെ കുമളിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കൊലപാതകത്തിൽ ബന്ധമുള്ള പാർട്ടിക്കാരെ പുറത്താക്കിയിട്ടുണ്ട്. കേസന്വേഷണവും അറസ്​റ്റും നടക്കുന്നുണ്ട്. മണി പറഞ്ഞു.

കൊലപാതകത്തി​ന്റെ പേരിൽ മുതലെടുപ്പ് നടത്താനാണ് മുല്ലപ്പള്ളിയും കോൺഗ്രസ് പാർട്ടിയും ശ്രമിക്കുന്നതെന്നും നിയമം നിയമത്തിന്റെ വഴിയും അന്വേഷണം അതിന്റെ വഴിയും നടക്കുമെന്നും മണി പ്രതികരിച്ചു.

Also Read സർജിക്കൽ സ്ട്രൈക്കിന് നേതൃത്വം നൽകിയ ലെഫ്റ്റനന്റ് ജനറല്‍ ദീപേന്ദ്ര ഹൂഡ കോൺഗ്രസിന്റെ ഭാഗമാകുന്നു

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തരുടെ വീടുകൾ സന്ദർശിച്ചത്​ ശ്രദ്ധയിൽപെടുത്തിയപ്പോൾ അത് അയാളോട് ചോദിക്കണമെന്നായിരുന്നു എം.എം. മണി പ്രതികരിച്ചത്.

Latest Stories