[]തിരുവനന്തപുരം: ഫെഡറല്‍ ബാങ്കിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് ബാങ്ക് പിന്തിരിയണമെന്നും വി.എസ് ആവശ്യപ്പെട്ടു.
ഫെഡറല്‍ ബാങ്കിലെ വിദേശ നിക്ഷേപം 74% ആയി ഉയര്‍ത്തരുത്. ഇത് ബാങ്കിംഗ് സംവിധാനത്തെ വിദേശികള്‍ക്ക് അടിയറ വെയ്ക്കുന്നതിന് തുല്യമാണ്. അത് കൊണ്ട് തന്നെ നീക്കത്തില്‍ നിന്ന് ബാങ്ക് അധികൃതര്‍ പിന്‍വാങ്ങണം. വി.എസ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് ഫെഡറല്‍ ബാങ്കില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 74 ശതമാനം വരെ ഓഹരികള്‍ വാങ്ങാമെന്ന ചട്ടം നിലവില്‍ വന്നത്.
49ല്‍നിന്ന് 74 ശതമാനമായി നിക്ഷേപ പരിധി ഉയര്‍ത്താന്‍ വ്യാഴാഴ്ച ചേര്‍ന്ന വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് ബാങ്കിന് അനുമതി നല്‍കുകയായിരുന്നു.
രണ്ടു മാസം മുമ്പ് ആക്‌സിസ് ബാങ്കും ഫെഡറല്‍ ബാങ്കും ഒന്നിച്ചാണ് വിദേശ നിക്ഷേപം ഉയര്‍ത്തണമെന്ന് ആവശ്യവുമായി വദേശ നിക്ഷേപ ബോര്‍ഡിനെ സമീപിച്ചത്. ഇക്കാര്യത്തില്‍ ആക്‌സിസ് ബാങ്കിന് ഉടന്‍ അനുമതി ലഭിച്ചിരുന്നു.