'ഞാനൊരു ഇന്ത്യനാണ് എന്റെ രാജ്യത്ത് ജീവിക്കാന്‍ എനിക്ക് ആരുടേയും അനുവാദം ആവശ്യമില്ല'; പന്തെറിയുമ്പോള്‍ മുസ്‌ലിം ആണെന്ന് ചിന്തിച്ചിട്ടില്ലെന്നും ഇര്‍ഫാന്‍ പഠാന്‍
CAA Protest
'ഞാനൊരു ഇന്ത്യനാണ് എന്റെ രാജ്യത്ത് ജീവിക്കാന്‍ എനിക്ക് ആരുടേയും അനുവാദം ആവശ്യമില്ല'; പന്തെറിയുമ്പോള്‍ മുസ്‌ലിം ആണെന്ന് ചിന്തിച്ചിട്ടില്ലെന്നും ഇര്‍ഫാന്‍ പഠാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th December 2019, 5:59 pm

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാട് അറിയിച്ച് ഇന്ത്യന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ ഇര്‍ഫാന്‍ പഠാന്‍. പാക്കിസ്ഥാനില്‍ കളിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവം തുറന്നു പറഞ്ഞുകൊണ്ടാണ് ഇര്‍ഫാന്‍ രംഗത്ത് വന്നത്.

‘മത്സരത്തിന്റെ ഇടവേളയില്‍ ഒരു പെണ്‍കുട്ടി എന്നോട് ചോദിച്ചത് മുസ്‌ലിം ആയിട്ടും എന്തുകൊണ്ട് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നു എന്നാണ്. ഞാനൊരു ഇന്ത്യനാണ് എന്റെ രാജ്യത്ത് ജീവിക്കാന്‍ ആരുടേയും അനുവാദം ആവശ്യമില്ല എന്നാണ് ഞാന്‍ പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പന്തെറിയുമ്പോള്‍ ഞാന്‍ മുസ്‌ലിമാണെന്ന് ചിന്തിച്ചിട്ടില്ലെന്നും പറഞ്ഞു. പാക്കിസ്ഥാനില്‍ ഇത്തരത്തില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ എന്റെ സ്വന്തം രാജ്യത്തും അതിന് സാധിക്കണം’, ഇര്‍ഫാന്‍ പറയുന്നു.

സമാധാനപരമായ പ്രതിഷേധങ്ങള്‍ ജനാധിപത്യ രാജ്യത്തിന്റെ അവകാശമാണ്. ജാമിഅ മില്ലിയയിലെ കുട്ടികള്‍ നമ്മുടേതല്ലേ? ഐ.ഐ.എമ്മിലെ കുട്ടികള്‍ നമ്മുടേതല്ലേ? നോര്‍ത്ത് ഈസ്റ്റിലെ കുട്ടികള്‍ നമ്മുടേതല്ലേ? കാശ്മീരിലെയും ഗുജറാത്തിലെയും കുട്ടികള്‍ നമ്മുടേതല്ലേ? എന്നാണ് ഇര്‍ഫാന്‍ പഠാന്‍ ചോദിക്കുന്നത്.

 

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാഷ്ട്രീയ കളികള്‍ നടന്നുകൊണ്ടേയിരിക്കും. എന്നാല്‍ ഞാനും നമ്മുടെ രാജ്യവും ആശങ്കപ്പെടുന്നത് ജാമിഅ മില്ലിയയിലെ കുട്ടികളെ ഓര്‍ത്താണെന്നും ഇര്‍ഫാന്‍ പഠാന്‍ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.