| Monday, 8th February 2021, 8:43 pm

സമരം ചെയ്യുന്ന കര്‍ഷകരെല്ലാം ഒരു മതത്തില്‍ നിന്നുള്ളവരാണെന്ന് മുദ്രകുത്തരുത്; മോദിയോട് സുഖ്ബീര്‍ സിംഗ് ബാദല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരെ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരെന്ന് മുദ്രകുത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍.

ഉത്തര്‍പ്രദേശ് മുതല്‍ കേരളത്തില്‍ നിന്നുവരെയുള്ള കര്‍ഷകരാണ് കാര്‍ഷികനിയമങ്ങള്‍ക്കെതിരെ സമരം നയിക്കുന്നതെന്നും അവരെ മതത്തിന്റെ പേരില്‍ മുദ്രകുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്തെ മൊത്തം കര്‍ഷകര്‍ക്ക് വേണ്ടിയാണ് രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ സമരം ചെയ്യുന്നത്. മതത്തിന്റെയയും സമുദായത്തിന്റെയും പേരില്‍ സമരത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല. ഇത് കര്‍ഷകരെ സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ അകറ്റും’, സുഖ്ബീര്‍ പറഞ്ഞു.

അതേസമയം കര്‍ഷക സമരത്തെ പരിഹസിച്ച് മോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിരുന്നു. കര്‍ഷക സമരത്തെപ്പറ്റി വളരെ മോശമായാണ് രാജ്യസഭയില്‍ മോദി സംസാരിച്ചത്. കര്‍ഷകര്‍ എന്തിനാണ് സമരം ചെയ്യുന്നതെന്നും ഈ സമരം അവസാനിപ്പിക്കണമെന്നും മോദി സഭയില്‍ പറഞ്ഞു.

കര്‍ഷക സമരത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നു, എന്നാല്‍ സമരത്തിന്റെ കാരണം ആരും പറയുന്നില്ലെന്നാണ് മോദി സഭയില്‍ വാദിച്ചത്.

കര്‍ഷകരെ വിശ്വാസത്തില്‍ എടുത്താണ് നിയമം പാസാക്കിയതെന്നും നിയമം ചെറുകിട കര്‍ഷകര്‍ വഞ്ചിക്കപ്പെടാതിരിക്കാനാണെന്നും മോദി അവകാശപ്പെട്ടു.

കാര്‍ഷിക പരിഷകരണത്തെക്കുറിച്ച് വാതോരാതെ പറയുകയും പരിഷ്‌കരണം വേണമെന്നതില്‍ യോജിക്കുകയും ചെയ്തിട്ട് പിന്നീട് കണ്ട യൂ ടേണ്‍ ഞെട്ടിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യം പാശ്ചാത്യ സംവിധാനമല്ലെന്നും ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ജനാധിപത്യമാണ് എന്നും മോദി അവകാശപ്പെട്ടു.

മോദിയുടെ ഈ പരാമര്‍ശത്തിനെതിരെ കര്‍ഷക സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയും രംഗത്തെത്തിയിരുന്നു. കര്‍ഷകരെ അപമാനിക്കരുതെന്നും സമരം ചെയ്തവര്‍ തന്നെയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Sukbir Singh Badal Slams Modi On Farmers Protest

We use cookies to give you the best possible experience. Learn more