റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യ ഹരജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞ വാക്കുകള്‍ വീണ്ടും ഉപയോഗിച്ച് നെറ്റിസണ്‍സ്. ഞാന്‍ ആ ചാനല്‍ കാണാറില്ലെന്നും എന്നാല്‍ ഹരജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ടില്ലെങ്കില്‍ നാശത്തിന്റെ പാതയിലായിരിക്കുമെന്നുമായിരുന്നു ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞത്. ഈ വാക്കുകളാണ് ഇപ്പോള്‍ ഒരു നെറ്റ്ഫ്‌ളിക്‌സ് സിനിമയുമായി ബന്ധപ്പെട്ട് വീണ്ടും ഉയര്‍ന്നു വന്നത്.
അനില്‍ കപൂറും അനുരാഗ് കശ്യപും ഒരുമിച്ചഭിനയിക്കുന്ന ചിത്രം എ.കെ vs എ.കെയില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെ അപമാനിക്കുന്ന രീതിയിലുള്ള സീനുകളുണ്ടെന്ന് ആരോപിച്ചു കൊണ്ട് എയര്‍ഫോഴ്‌സ് നെറ്റ്ഫ്‌ളിക്‌സിനെതിരെ സെന്‍സര്‍ഷിപ്പ് ചുമത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് അനില്‍ കപൂര്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിനോട് മാപ്പു പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു.
എന്നാല്‍ അനില്‍ കപൂറിന്റെ മാപ്പു പറച്ചില്‍ കണ്ട നെറ്റിസണ്‍സ് ഇന്ത്യന്‍ എയര്‍ ഫോഴ്‌സിനെതിരെ ചന്ദ്രചൂഢിന്റെ വാക്കുകളുടെ അര്‍ത്ഥം വരുന്ന വാക്കുകള്‍ ഉപയോഗിക്കുകയായിരുന്നു. നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ കാണണ്ട എന്നാണ് നെറ്റിസണ്‍സ് പറയുന്നത്.
ചന്ദ്രചൂഢ് നിങ്ങളെ ഇക്കാര്യത്തില്‍ സഹായിച്ചു എന്നും ചിലര്‍ എ.കെ vs എ.കെ ടീമിനോട് പറയുന്നുണ്ട്. ചന്ദ്രചൂഢിന്റെ പേര് കോട്ട് ചെയ്തുകൊണ്ടാണ് മിക്കവരും ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് മറുപടി കൊടുക്കുന്നത്.
സിനിമയില്‍ അനില്‍ കപൂര്‍ തങ്ങളെ അപമാനിക്കുന്ന രീതിയില്‍ വസ്ത്രധാരണം നടത്തിയെന്നാണ് എയര്‍ഫോഴ്‌സ് ആരോപിക്കുന്നത്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ അവതരിപ്പിക്കുന്ന അനില്‍ കപൂറിന്റെ കഥാപാത്രം ഷര്‍ട്ട് ഇന്‍സൈഡ് ചെയ്തില്ലെന്നും മോശം ഭാഷ ഉപയോഗിച്ചെന്നും എയര്‍ഫോഴ്‌സ് ആരോപിച്ചു. അത്തരത്തിലുള്ള സീനുകള്‍ സിനിമയില്‍ നിന്നും നീക്കം ചെയ്യണമെന്നും എയര്‍ഫോഴ്‌സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢിന്റെ വാക്കുകളെ ഉപയോഗിച്ചുകൊണ്ട് എ.കെ vs എ.കെ സിനിമക്കു നേരെ ആരോപണമുന്നയിച്ച എയര്‍ഫോഴ്‌സിന് ആരാധകര്‍ മറുപടി പറഞ്ഞത്.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അനുരാഗ് കശ്യപും അനില്‍ കപൂറും കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ സജീവമായിരുന്നു. സിനിമയില്‍ അനുരാഗ് സംവിധായകന്റെ വേഷവും അനില്‍ കപൂര്‍ സിനിമാനടന്റെ വേഷവുമാണ് ചെയ്യുന്നത്. വിക്രമാദിത്യ മോട്ട്വാനേ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Chandrachuds famous lines in Arnab Goswamis case after Anil Kapoors apology to indian air force