റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യ ഹരജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞ വാക്കുകള്‍ വീണ്ടും ഉപയോഗിച്ച് നെറ്റിസണ്‍സ്. ഞാന്‍ ആ ചാനല്‍ കാണാറില്ലെന്നും എന്നാല്‍ ഹരജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ടില്ലെങ്കില്‍ നാശത്തിന്റെ പാതയിലായിരിക്കുമെന്നുമായിരുന്നു ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞത്. ഈ വാക്കുകളാണ് ഇപ്പോള്‍ ഒരു നെറ്റ്ഫ്‌ളിക്‌സ് സിനിമയുമായി ബന്ധപ്പെട്ട് വീണ്ടും ഉയര്‍ന്നു വന്നത്.
അനില്‍ കപൂറും അനുരാഗ് കശ്യപും ഒരുമിച്ചഭിനയിക്കുന്ന ചിത്രം എ.കെ vs എ.കെയില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെ അപമാനിക്കുന്ന രീതിയിലുള്ള സീനുകളുണ്ടെന്ന് ആരോപിച്ചു കൊണ്ട് എയര്‍ഫോഴ്‌സ് നെറ്റ്ഫ്‌ളിക്‌സിനെതിരെ സെന്‍സര്‍ഷിപ്പ് ചുമത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് അനില്‍ കപൂര്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിനോട് മാപ്പു പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു.
എന്നാല്‍ അനില്‍ കപൂറിന്റെ മാപ്പു പറച്ചില്‍ കണ്ട നെറ്റിസണ്‍സ് ഇന്ത്യന്‍ എയര്‍ ഫോഴ്‌സിനെതിരെ ചന്ദ്രചൂഢിന്റെ വാക്കുകളുടെ അര്‍ത്ഥം വരുന്ന വാക്കുകള്‍ ഉപയോഗിക്കുകയായിരുന്നു. നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ കാണണ്ട എന്നാണ് നെറ്റിസണ്‍സ് പറയുന്നത്.
Still just a video made for entertainment purposes only. We know they don’t represent any of the clothing they’ve worn. Or as Justice Chandrachud said last month – don’t like it don’t watch it. https://t.co/33y2uG78aZ
— nisarg parikh (@nisarg_parikh) December 9, 2020