ന്യൂദല്‍ഹി: ഭാര്യയ്ക്കും മകന്റെ ഭാര്യക്കും നല്‍കുന്ന ഇഷ്ടദാനങ്ങള്‍ക്ക് വരുമാന നികുതി വാങ്ങരുതെന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി മനേക ഗാന്ധി.
അതിനായി നികുതി നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്നും മനേക ഗാന്ധി ധനകാര്യ മന്ത്രി പിയൂഷ് ഗോയലിനോട് അഭ്യര്‍ഥിച്ചു.
ഭര്‍ത്താവ് ഏതെങ്കിലും സ്വത്ത് ഭാര്യയ്ക്ക് നല്‍കുകയാണെങ്കിലോ ആ സ്വത്തില്‍ നിന്ന് ഭാര്യയ്ക്ക് വരുമാനം ലഭിക്കുകയോ ചെയ്യുകയാണെങ്കില്‍ ആ വരുമാനം ഭര്‍ത്താവിന്റെ നികുതി നല്‍കേണ്ടുന്ന വരുമാനത്തിലേയ്ക്കാണ് കൂട്ടിച്ചേര്‍ക്കപ്പെടുക.
Read: പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ മാപ്പ് പറഞ്ഞ് രക്ഷപ്പെടാനൊരുങ്ങി എ.ഡി.ജി.പിയും മകളും
ഭാര്യക്കും മരുമകള്‍ക്കും നികുതി നല്‍കുന്ന തരത്തില്‍ സ്വതന്ത്ര വരുമാനം ഉണ്ടാവില്ലെന്ന സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍ 1960കളിലാണ് ഈ നിയമം വന്നത്.
എന്നാല്‍ പില്‍ക്കാലത്ത് സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരായതോടെ ഈ നിയമം ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നും മനേക അഭിപ്രായപ്പെട്ടു.
ഇപ്പോള്‍ കുടുംബത്തിലെ സ്ത്രീകള്‍ക്ക് നല്‍കുന്ന സ്വത്തില്‍ നിന്നുള്ള വരുമാനം ആത്യന്തികമായി തങ്ങള്‍ക്ക് ബാധ്യതയാകുമെന്ന ഭയത്താല്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ പിതാവും കുടുംബത്തിലെ സ്ത്രീകള്‍ക്ക് സ്വത്ത് നല്‍കുന്നതില്‍ ആശങ്കപ്പെടുകയാണെന്നും മനേക ഗാന്ധി പറഞ്ഞു.