| Saturday, 16th March 2019, 1:59 pm

വിജയിക്കുമെന്ന് ഉറപ്പുള്ള ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി പോലുമില്ല; കേന്ദ്രത്തോട് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വിജയിക്കുമെന്ന് ഉറപ്പുള്ള ഒരു സ്ഥാനാര്‍ത്ഥി പോലും ബി.ജെ.പിക്ക് പശ്ചിമബംഗാളില്‍ ഇല്ലെന്ന് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്

പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മതിയായ സ്ഥാനാര്‍ഥികളെ ലഭിച്ചിട്ടില്ലെന്നും വിജയ സാധ്യതയുള്ളവരെ കണ്ടുപിടിക്കാന്‍ പാര്‍ട്ടിക്കായില്ലെന്നുമാണ് പാര്‍ട്ടി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞത്.

“”പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി അണികളും നേതാക്കളും ബി.ജെ.പിയിലുണ്ട്. ഇവരില്‍ മക്ക ആളുകള്‍ക്കും അസംബ്ലി പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ അവസരം നല്‍കുകയുണ്ടായി. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് നിര്‍ത്താന്‍ പറ്റിയ ജനപ്രീതിയുള്ള, വിജയസാധ്യതയുള്ള നേതാക്കളെ പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല””- ദിലീപ് ഘോഷ് പറഞ്ഞു.


”കൊടുത്താല്‍ കൊല്ലത്തും കിട്ടും”; ന്യൂസിലന്റ് ഭീകരാക്രമണത്തെ പിന്തുണച്ച് സി.പി. സുഗതന്റെ പോസ്റ്റ് ; വിവാദമായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു


അതേസമയം മറ്റു പാര്‍ട്ടികളില്‍ നിന്നും വന്നവര്‍ ബി.ജെ.പിയില്‍ പിടിമുറുക്കിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അങ്ങനെയൊരു സംഭവമേ പാര്‍ട്ടിക്കുള്ളില്‍ ഇല്ലെന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി.

ആര്‍ക്കുവേണമെങ്കിലും ബി.ജെ.പിയില്‍ ചേരാം. രാജ്യത്തിന്റെ വികസനത്തില്‍ ഭാഗമാകണമെന്ന ആഗ്രഹത്തോടെ പാര്‍ട്ടിയിലേക്ക് വരുന്നവരെ എങ്ങനെ തടയാനാകുമെന്ന് ദിലീപ് ഘോഷ് ചോദിച്ചു. കഴിഞ്ഞ ദിവസം ത്രിണമൂല്‍ നേതാവായ അര്‍ജുന്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നതിനോട് പ്രതികരിക്കുകയായിരുന്നു ദിലീപ് ഘോഷ്.

We use cookies to give you the best possible experience. Learn more