| Saturday, 14th September 2013, 5:50 pm

ഗുരുവായൂര്‍ ക്ഷേത്രസ്വര്‍ണ്ണകണക്കുകള്‍ റിസര്‍വ്വ ബാങ്കിന് നല്‍കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ ശേഖരത്തിന്റെ കണക്കുകള്‍ റിസര്‍വ്വ ബാങ്കിന് സമര്‍പ്പിക്കില്ല. ഗുരുവായൂര്‍ ക്ഷേത്ര ഭരണ സമിതിയുടേതാണ് തീരുമാനം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്വര്‍ണ്ണശേഖരമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലുള്ളത്.

ഇത് പല രൂപത്തിലുള്ളതാണ്. അതിനാല്‍ തന്നെ കൃത്യമായ കണക്ക എടുക്കാന്‍ കഴിയില്ലെന്ന് ഭരണസമിതി അറിയിച്ചു. ക്ഷേത്രങ്ങളിലെ സ്വര്‍ണത്തിന്റെ കണക്ക് കാണിക്കാന്‍ നേരത്തെ റിസര്‍വ്വ് ബാങ്ക് നിര്‍ദേശം നല്‍കിയരുന്നു.

ഇതിന്റെ പാശ്ചാത്തലത്തിലാണ് ഇന്ന് ചേര്‍ന്ന ഭരണ സമിതി തീരുമാനം കൈക്കൊണ്ടത്. പാരമ്പര്യ അവകാശികള്‍ അടങ്ങിയ ഭരണസമിതിയാണ് ഇക്കാര്യത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്.

ഗുരുവായൂര്‍ക്ഷേത്രഭരണ സമിതിയുടെ കാലാവധി കഴിഞ്ഞതിനാലാണ് പാരമ്പര്യ അവകാശികള്‍ അടങ്ങിയ ഭരണ സമിതി തീരുമാനം കൈക്കൊണ്ടത്. പുതിയ ഭരണസമിതിയെ സര്‍ക്കാര്‍ ഇത് വരെ നിയമിച്ചിട്ടില്ല.

ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേതമടക്കമുള്ള രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളിലെ സ്വര്‍ണത്തിന്റെ വിവരങ്ങള്‍ റിസര്‍വ്വ ബാങ്ക് ഓഫ് ഇന്ത്യ ശേഖരിക്കുന്നതായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് വാര്‍ത്ത വന്നത്.

തിരുപ്പതി ക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം, തിരുവന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ശ്ര സിദ്ധിവിനായക്, വൈക്ഷ്‌ണോദേവി ക്ഷേത്രം എന്നീ ക്ഷേത്ര ഭാരവാഹികള്‍ക്കാണ് ഇത് സംഭന്ധിച്ച് ആര്‍.ബി.ഐ കത്തയച്ചത്. ഇത്തരത്തിലുള്ള കത്ത് ലഭിച്ചതായി ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററും സ്ഥിരീകരിച്ചിരുന്നു.

രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളില്‍ വന്‍ തോതില്‍ സ്വര്‍ണ്ണശേഖരമുണ്ടെന്ന് കണക്കിന്റെ അടിസ്ഥാനത്തിലാണ് ആര്‍.ബി.ഐ നീക്കം. ഇരുപതിനായിരം ടണ്‍ സ്വര്‍ണ്ണം വിവിധ ക്ഷേത്രങ്ങളിലായി ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിലെ സ്വര്‍ണ്ണ വില അനുസരിച്ച് ഇത് 66170000000000 രൂപ വരും.

We use cookies to give you the best possible experience. Learn more