രണ്ട് മാസം നീളുന്ന വേനലവധിയാണല്ലോ മുമ്പിലുള്ളത്. ഈ അവധിക്കാലത്താണ് നമ്മുടെ വീട്ടില്‍ ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ സന്ദര്‍ശിക്കാനെത്തുന്നത്. അത് ചിലപ്പോള്‍ നേരത്തെ മുന്‍കൂട്ടി പറഞ്ഞിട്ടാകാം,അപ്രതീക്ഷിതമായും ആകാം. എന്നാല്‍ അതിഥി സന്ദര്‍ശനം വലിയ തലവേദനകളില്ലാതെ സന്തോഷകരമാക്കാന്‍ ചില കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി.
ടവ്വല്‍ കരുതുക
അതിഥികള്‍ക്ക് ഫ്രഷ് ആകാനും കുളിക്കാനുമൊക്കെയായി പ്രത്യേകം ടവ്വല്‍ കരുതാം. ഓരോരുത്തരും സന്ദര്‍ശനത്തിന് ശേഷം പ്രത്യേകം ഓര്‍ത്തുവെച്ച് തന്നെ കഴുകി വൃത്തിയാക്കി ഉണക്കിയ ശേഷം സൂക്ഷിക്കാം.
ബാത്ത് ബോക്‌സ്
കുളിക്കാനും മുഖം കഴുകാനുമൊക്കെയായി അതിഥികള്‍ക്ക് പ്രത്യേകം ബാത്ത് ബോക്‌സ് വാങ്ങിക്കാന്‍ മറക്കരുത്. അതില്‍ ഫേസ് വാഷ്,ലുഫാ,സോപ്പ്,പേസ്റ്റ് തുടങ്ങിയവ മുഴുവനായും ഉള്‍ക്കൊള്ളും. അപ്പോള്‍ പിന്നെ ആരെങ്കിലും വിരുന്നിനെത്തിയാല്‍ ഓരോന്നോയി അപ്പപ്പോള്‍ പര്‍ച്ചേസ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സാധിക്കും.കുറഞ്ഞ വിലയില്‍ നല്ലയിനം സെറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്.
ഓട്ടോമാറ്റിക് എയര്‍ഫ്രഷ്‌നര്‍
വീട് ഉന്മേഷത്തോടെ ഇരിക്കാന്‍ എയര്‍ഫ്രഷ്‌നര്‍ ഒരു അത്യാവശ്യഘടകമാണ്. എന്നാല്‍ ഇടവിട്ട് സ്േ്രപ ചെയ്യുന്ന എയര്‍ഫ്രഷ്‌നര്‍ ഉപയോഗിക്കുന്നതിന് പകരം വേനല്‍ സുഗന്ധപൂരിതമാക്കാന്‍ ഓട്ടോമാറ്റിക് എയര്‍ഫ്രഷ്‌നര്‍ തന്നെ വാങ്ങാം.അതിഥികള്‍ക്ക് മുമ്പില്‍ വെച്ച് എയര്‍ഫ്രഷ്‌നര്‍ ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കാം. 400 രൂപ ചെലവഴിക്കാനുണ്ടെങ്കില്‍ ഇത്തരം ഓട്ടോമാറ്റിക് സ്‌പ്രേ വാങ്ങാം.
ചെരുപ്പുകള്‍ കരുതുക
വീടിന് അകത്ത് ഉപയോഗിക്കാനായി സ്ലിപ്പര്‍ കരുതുന്നത് നല്ലതാണ്. പലപ്പോഴും അതിഥികള്‍ സ്ലിപ്പര്‍ മറക്കാറുണ്ടാകാം. എക്‌സ്ട്രാ പെയര്‍ കരുതിയാല്‍ നല്ലതാണ്.