| Saturday, 18th November 2017, 9:44 am

'സാധാരണ ഹിന്ദി, തമിഴ് ചിത്രങ്ങള്‍ കാണുന്നതു പോലെ ഈ ചിത്രം കാണരുത്'; പ്രണവിന്റെ ആദിയെ കുറിച്ച് സംവിധായകന്‍ ജിത്തു ജോസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോഹന്‍ ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ ലാല്‍ ആണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. പ്രണവ് മോഹന്‍ ലാലിന്റെ കന്നിച്ചിത്രം ആദി യുടെ വിശേഷങ്ങളും ചിത്രങ്ങളും വൈറലാകുന്ന സാഹചര്യം കൂടിയാണിന്ന് സമൂഹ മാധ്യമങ്ങളെ സജീവമാക്കുന്നു.

ആദിയില്‍ ഡ്യപ്പിനെ ഉപയോഗിക്കാതെതെയാണ് സംഘട്ടനരംഗങ്ങളില്‍ പ്രണവ് എത്തിയെതെന്നായിരുന്നു ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. ഇതൊരു സാധാരണ ഹിന്ദി, തമിഴ് ആക്ഷന്‍ സിനിമയല്ല, മറ്റേതിലേയും എന്ന പോലെ കുറച്ച് ആക്ഷന്‍ സീനുകള്‍ മാത്രമുള്ള ഒരു റിയലിസ്റിക് ചിത്രമാണ് ആദി. ആ രീതിയില്‍ മാത്രമേ ചലച്ചിത്രത്തെ കാണാവു എന്ന് നിര്‍ദ്ദേശവുമായി രംഗത്തെത്തിയത് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ ജിത്തു ജോസഫ് ആണ്.


Also Read: ‘ആ ഓഫീസര്‍ എന്നെ വംശീയമായി അധിക്ഷേപിച്ചു’; സിഡ്നി എയര്‍പോര്‍ട്ട് അതോറിറ്റിക്കെതിരെ തമിഴ് സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍


എടുത്തു പറയേണ്ട പ്രധാന സവിശേഷത ഇതിലെ ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ്. പാര്‍ക്ക്വര്‍ സംവിധാനത്തിന്റെ ഉപയോഗം ചിത്രത്തിന്റെ ദൃശ്യതക്ക് കൂടുതല്‍ മിഴിവേകി. ഫ്രാന്‍സില്‍ ഷൂട്ട് ചെയ്യാനുദ്ദേശിച്ച സാഹസിക രംഗം ഡ്യൂപ്പിനെ വച്ചു ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ താന്‍ ചെയ്യാം എന്ന ആത്മവിശ്വാസത്തോടെ പ്രണവ് മുന്നോട്ട് വരികയായിരുന്നു. അപകടം പറ്റിയാലോ എന്ന ഭയം ആക്ഷന്‍ കൊറിയോഗ്രാഫര്‍മാര്‍ക്കിടയില്‍ ഉണ്ടായിരുന്നു.

എന്നാല്‍ അദ്ഭുതപ്പെടുത്തികൊണ്ടായിരുന്നു പ്രണവിന്റെ മറുപടി. വളരെ തന്‍മയത്തത്തോടെ മനോഹരമായി സീന്‍ പൂര്‍ത്തിയാക്കാന്‍ പ്രണവിന് സാധിച്ചു. ഒരു പുതുമുഖം എന്ന നിലയില്‍ അഭിനന്ദിക്കേണ്ട വ്യക്തിത്വത്തിന് ഉടമ കൂടിയാണ് പ്രണവ്. ചിത്രത്തില്‍ വളരെ പാഷനേറ്റ് ആയ മ്യസിക് ഡയറക്ടര്‍ കഥാപാത്രമായിട്ടാണ് പ്രണവിന്റെ ചുവടുവയ്പ്പ്. അദ്ദേഹം പറയുന്നു.

We use cookies to give you the best possible experience. Learn more