മലയാളികളുടെ ഭക്ഷണത്തെ തരംതാഴ്ത്തരുത്: വിദ്യാഭ്യാസമന്ത്രിക്ക് പരിസ്ഥിതിവാദിയുടെ തുറന്നകത്ത്
Discourse
മലയാളികളുടെ ഭക്ഷണത്തെ തരംതാഴ്ത്തരുത്: വിദ്യാഭ്യാസമന്ത്രിക്ക് പരിസ്ഥിതിവാദിയുടെ തുറന്നകത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th October 2016, 2:11 pm

മനുഷ്യരുടെ ഭക്ഷണക്രമത്തില്‍ മാംസത്തിന്റെ പ്രധാനമായും മൃഗക്കൊഴുപ്പിന്റെ അഭാവമുണ്ടാകുന്നത് വേട്ടയാടിയും മത്സ്യംപിടിച്ചും ജീവിച്ച മനുഷ്യവര്‍ഗത്തില്‍ നിന്നും മൂവായിരത്തോളം വര്‍ഷത്തിനുശേഷവും മനുഷ്യ തലച്ചോറിന്റെ സാധാരണ അവസ്ഥയ്ക്ക് കോട്ടംവരുത്തും. അതിന് ഏറ്റവും നല്ല ഉദാഹരണം ഹിരറ്റലര്‍. അതിനേക്കാള്‍ കൂടുതല്‍ ആളുകളെ കൂട്ടക്കൊല ചെയ്ത മറ്റൊരു ഹിറ്റ്‌ലറായ ബെല്‍ജിയത്തിന്റെ ലിയോപാഡ് രണ്ടാമനും വലിയ അര്‍ത്ഥത്തില്‍ ഒരു സസ്യബുക്കായിരുന്നു.


 


 

ശ്രീ രവീന്ദ്രനാഥ്
ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി
കേരള സര്‍ക്കാര്‍

ബഹുമാനപ്പെട്ട മന്ത്രീ,

കഴിഞ്ഞദിവസം നിങ്ങള്‍ നടത്തിയ പ്രസംഗങ്ങളില്‍ ഒന്നുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തകണ്ട് ഞാന്‍ അതിശയിച്ചുപോയി. ലോകമെമ്പാടുമുള്ള മനുഷ്യര്‍ ഭക്ഷണമായി ഉപയോഗിക്കുന്ന മാംസം, മത്സ്യം, മുട്ട എന്നിവയെയും നിയമവിരുദ്ധമായ മയക്കുമരുന്നിനെയും നിങ്ങള്‍ ഒരേഗണത്തില്‍പ്പെടുത്തിയിരിക്കുന്നു. (മദ്യത്തെയും, ഇതൊന്നും നിങ്ങള്‍ ഉപയോഗിച്ചിട്ടില്ല എന്നു ഉറപ്പിച്ചു  പറയുകയും ചെയ്തിരുന്നു) മാധ്യമം (5.10.16)).

മാംസം കഴിക്കുന്നതിന്റെ പേരില്‍ രാജ്യത്ത് ഫാസിസ്റ്റ് ശക്തികള്‍ അഴിഞ്ഞാടുന്ന ഒരു കാലഘട്ടത്തില്‍ താങ്കള്‍ നടത്തിയ ഈ പരാമര്‍ശം മീനോ, ഇറച്ചിയോ മുട്ടയോ ഇല്ലാതെ ഭക്ഷണം പോലും കഴിക്കില്ല എന്ന സംസ്‌കാരമുള്ള കേരള സമൂഹത്തെ തന്നെ അപമാനിക്കലാണ്.


പശു സംരക്ഷണത്തിന്റെ പേരില്‍ ഇന്ന് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കൊലപാതകങ്ങള്‍ ബലാത്സംഗങ്ങള്‍ എന്നീ അക്രമങ്ങള്‍ക്കു പിന്നില്‍ ഇത്തരത്തില്‍ മാംസത്തില്‍ നിന്നുള്ള പോഷകമൂല്യങ്ങളുടെ അഭാവമുള്ള മസ്തിഷ്‌കങ്ങളാണ്. മരിച്ച സ്ത്രീയെ വരെ ബലാത്സംഗത്തിന് വിധേയമാക്കാന്‍ തോന്നുന്ന മനുഷ്യന്റെ മാനസികാവസ്ഥ ഈ കുറവിന്റെ പ്രതിഫലനമാണ്.


 

news-food

മനുഷ്യകുലത്തിന് പരിണാമ സംബന്ധിമായ മികച്ച ഒരു ദശയുണ്ടായിരുന്നു. നമ്മുടെ പൂര്‍വ്വികര്‍ വേട്ടക്കാരായിരുന്നപ്പോള്‍, മാംസം കഴിക്കുന്നത് തലച്ചോറിന്റെ വികാസത്തില്‍ വലിയ സംഭാവന നല്‍കി. മനുഷ്യരുടെ ഭക്ഷണക്രമത്തില്‍ മാംസത്തിന്റെ പ്രധാനമായും മൃഗക്കൊഴുപ്പിന്റെ അഭാവമുണ്ടാകുന്നത് വേട്ടയാടിയും മത്സ്യംപിടിച്ചും ജീവിച്ച മനുഷ്യവര്‍ഗത്തില്‍ നിന്നും മൂവായിരത്തോളം വര്‍ഷത്തിനുശേഷവും മനുഷ്യ തലച്ചോറിന്റെ സാധാരണ അവസ്ഥയ്ക്ക് കോട്ടംവരുത്തും. അതിന് ഏറ്റവും നല്ല ഉദാഹരണം ഹിരറ്റലര്‍. അതിനേക്കാള്‍ കൂടുതല്‍ ആളുകളെ കൂട്ടക്കൊല ചെയ്ത മറ്റൊരു ഹിറ്റ്‌ലറായ ബെല്‍ജിയത്തിന്റെ ലിയോപാഡ് രണ്ടാമനും വലിയ അര്‍ത്ഥത്തില്‍ ഒരു സസ്യബുക്കായിരുന്നു.

പശു സംരക്ഷണത്തിന്റെ പേരില്‍ ഇന്ന് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കൊലപാതകങ്ങള്‍ ബലാത്സംഗങ്ങള്‍ എന്നീ അക്രമങ്ങള്‍ക്കു പിന്നില്‍ ഇത്തരത്തില്‍ മാംസത്തില്‍ നിന്നുള്ള പോഷകമൂല്യങ്ങളുടെ അഭാവമുള്ള മസ്തിഷ്‌കങ്ങളാണ്. മരിച്ച സ്ത്രീയെ വരെ ബലാത്സംഗത്തിന് വിധേയമാക്കാന്‍ തോന്നുന്ന മനുഷ്യന്റെ മാനസികാവസ്ഥ ഈ കുറവിന്റെ പ്രതിഫലനമാണ്. മാംസാഹാരികളും ഇത്തരത്തിലുള്ള അക്രമങ്ങള്‍ക്ക് മുതിര്‍ന്നേക്കാം. എന്നാലിത് മറ്റ് ചില മാനസിക പ്രശ്‌നങ്ങള്‍ കാരണമാണ്.

പൊതുസമൂഹത്തില്‍ താങ്കളൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനായി അറിയപ്പെടുന്നതുകൊണ്ടുതന്നെ താങ്കള്‍ ഏംഗല്‍സിന്റെ പ്രധാന കൃതിയായ “ദ ഡയലക്ട്‌സ് ഓഫ് നാച്ച്വര്‍” എന്ന പുസ്തകം വായിക്കണമെന്ന് ഞാന്‍ നിര്‍ദേശിക്കുകയാണ്. പ്രത്യേകിച്ചും അതിലെ കുരങ്ങനില്‍ നിന്നും മനുഷ്യനിലേക്കുള്ള പരിണാമത്തില്‍ അദ്ധ്വാനത്തിന്റെ പങ്കിനെ കുറിച്ച് പറയുന്ന ഭാഗം.

മാംസാഹാരത്തില്‍ ജീവികളുടെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എല്ലാ പ്രധാന ചേരുവകളും അടങ്ങിയിരിക്കുന്നതായി ഏംഗല്‍സ് പറയുന്നുണ്ട്. ഇത് ദഹനത്തിനാവശ്യമായ സമയത്തെ കുറയ്ക്കുകമാത്രമല്ല മറ്റ് ശാരീരിക പ്രക്രിയകള്‍ക്ക് ജീവജാലങ്ങള്‍ക്കാവശ്യമായ ഊര്‍ജവും മറ്റ് ഘടകങ്ങളും പ്രാധാനം ചെയ്യുന്നതിന് സഹായമാകുകയും ചെയ്യുന്നു.


എളുപ്പം വഴങ്ങാത്ത ബ്രാഹ്മണിക്കല്‍ പുസ്തകങ്ങള്‍ മാത്രമേ താങ്കള്‍ വിശ്വസിക്കൂ എങ്കില്‍ മനുസ്മൃതിയുടെ ഒരു കോപ്പി കിട്ടും. അതിന്റെ അഞ്ചാം അധ്യായത്തില്‍ ഭക്ഷണത്തെക്കുറിച്ചു പറയുന്ന രണ്ട് ഭാഗങ്ങളുണ്ട്: അഭക്ഷ്യങ്ങള്‍(കഴിക്കാന്‍ കഴിയാത്ത ഭക്ഷണം), മാംസവിധി (മാംസം കഴിക്കേണ്ട രീതി) എന്നിങ്ങനെ. മനുസ്മൃതിയെ സംബന്ധിച്ച് ഭക്ഷണം കഴിക്കല്‍ എന്നത് സാധാരണ കാര്യമാണ്. മറ്റെല്ലായിടത്തെയും പോലെ.


 

മസ്തിഷ്‌കത്തിന്റെ പുഷ്ഠിക്കും വികാസത്തിനും അത്യാവശ്യമായ ഘടകങ്ങളുടെ സമൃദ്ധമായ ഒഴുക്ക് മാംസാഹാരത്തിലൂടെ ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രധാന ഫലം. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് വരുമ്പോള്‍ ഇതിന്റെ വികാസം കൂടുതല്‍ വേഗത്തില്‍ സംഭവിക്കുന്നു. (താങ്കള്‍ക്ക് ഈ പുസ്തകം കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ഞാന്‍ 35 വര്‍ഷം മുന്‍പ് വാങ്ങിയ എന്റെ പക്കലുള്ള കോപ്പി താങ്കള്‍ക്ക് നല്‍കാം.)

ഒരു പക്ഷേ താങ്കള്‍ക്ക് മാര്‍ക്‌സിസ്റ്റ് സാഹിത്യത്തിലുള്ളതിനേക്കാള്‍ വാസന വേദ പുസ്തകങ്ങളിലായിരിക്കും. അതുകൊണ്ടുതന്നെ മാര്‍ക്‌സിസ്റ്റ് പുസ്തകങ്ങളില്‍ ചിലത് വായിക്കണമെന്ന് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്. അതുവഴി മാംസം കഴിക്കുന്നതിനെകക്കുറിച്ച് അവര്‍ എന്താണ് പറഞ്ഞതെന്ന് അറിയുക. (യഥാര്‍ത്ഥ പരിഭാഷകള്‍ വായിക്കുക. വ്യാഖ്യാനങ്ങള്‍ വായിച്ച് അവരുടെ വാക്കുകളുടെ തിളക്കം നഷ്ടപ്പെടുത്തേണ്ട).

മാംസം കഴിക്കുന്നതിന് മാത്രമല്ല, മാംസം സംസ്‌കരിക്കുന്നതിനും കുറഞ്ഞത് രാമന്റെയും സിതയുടെ കഥയോളം പഴക്കമുണ്ട്. ലങ്കയില്‍ തടങ്കലില്‍ കഴിയവെ സീതയെ കണ്ടെത്തിയ ഹനുമാന് തന്നെ കണ്ടുഎന്നതിനു തെളിവായി രാമനു നല്‍കാന്‍ മുദ്രമോതിരം നല്‍കിയശേഷം സീത കാര്യങ്ങല്‍ വിശദീകരിക്കുന്ന രാമായണ ഭാഗം വായിക്കുക.

അയോദ്ധ്യാകാണ്ഡം 2-20-29 ഉം, സുന്ദരകാണ്ഡം 5-36-41ഉം, അരണ്യകാണ്ഡം 3-44-27ഉം വായിക്കുക. അക്കാലത്തെ ജനങ്ങളുടെ പ്രധാന കഥാപാത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പതിവു ഭക്ഷണത്തിന്റെ ഭാഗമായിരുന്നു മാംസം എന്ന് വ്യക്തമായി കാണിക്കുന്നതാണ്.

എളുപ്പം വഴങ്ങാത്ത ബ്രാഹ്മണിക്കല്‍ പുസ്തകങ്ങള്‍ മാത്രമേ താങ്കള്‍ വിശ്വസിക്കൂ എങ്കില്‍ മനുസ്മൃതിയുടെ ഒരു കോപ്പി കിട്ടും. അതിന്റെ അഞ്ചാം അധ്യായത്തില്‍ ഭക്ഷണത്തെക്കുറിച്ചു പറയുന്ന രണ്ട് ഭാഗങ്ങളുണ്ട്: അഭക്ഷ്യങ്ങള്‍(കഴിക്കാന്‍ കഴിയാത്ത ഭക്ഷണം), മാംസവിധി (മാംസം കഴിക്കേണ്ട രീതി) എന്നിങ്ങനെ. മനുസ്മൃതിയെ സംബന്ധിച്ച് ഭക്ഷണം കഴിക്കല്‍ എന്നത് സാധാരണ കാര്യമാണ്. മറ്റെല്ലായിടത്തെയും പോലെ.

വെജിറ്റേറിയന്‍ എന്ന നിങ്ങളുടെ വ്യക്തിപരമായ ചോയ്‌സിനെ ഞാന്‍ മാനിക്കുന്നു; കഴിഞ്ഞ കുറച്ചുവര്‍ഷമായി ഞാന്‍ സ്വയം പ്രകൃതി ചികിത്സകൊണ്ടും അതിനോടുള്ള ഭ്രാന്തമായ ആവേശം കൊണ്ടും കളിക്കുകയാണ്. (പ്രകൃത്യാലുള്ള രീതിയില്‍ സംസ്‌കരിച്ച മാംസം പ്രകൃതി ചികിത്സയുടെ ഭാഗമാണ്). എന്റെ പതിവു ഭക്ഷണത്തിന്റെ ഭാഗമായ മാംസം ഞാന്‍ കഴിച്ചിട്ടുണ്ട്. കോളജ് പഠന കാലത്ത് എന്റെ സഹപാഠിയായിരുന്ന ജി. സുരേഷിനൊപ്പം, വ്യക്തമായി പറഞ്ഞാല്‍ സംഘപരിവാര്‍ പ്രവര്‍ത്തകനും എം.പിയുമായ, നിങ്ങളെപ്പോലെ മാസം കഴിക്കുന്നതിനെ ആക്ഷേപിച്ച സുരേഷ് ഗോപിക്കൊപ്പം, പലപ്പോഴും കഴിച്ചിട്ടുണ്ട്.

ഇന്ത്യക്കാരുടെ ഭക്ഷ്യസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി സി.പി.ഐ.എം അടക്കമുള്ള രാജ്യത്തെ പുരോഗമന സംഘടനകള്‍ പൊരുതുമ്പോള്‍ ഒരു മന്ത്രിയായ താങ്കള്‍ ഒരു വലിയ വിഭാഗത്തിന്റെ ഭക്ഷണത്തെ തരംതാഴ്ത്തി പറഞ്ഞത് ഗുരുതര പിഴവാണ്. ഇക്കാര്യത്തില്‍ താങ്കള്‍ കേരള ജനതയോട് ഖേദം രേഖപ്പെടുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

എസ്.ഫൈസി

(യു.എന്‍ കണ്‍വന്‍ഷന്‍ ഓണ്‍ ബയോളജിക്കല്‍ ഡൈവേസിറ്റിയുടെ ബയോഡൈവേസിറ്റി ആന്റ് ഡവലപ്പ്‌മെന്റ് അംഗമാണ് ലേഖകന്‍. കൂടാതെ പ്ലാച്ചിമട ഉന്നതാധികാര കമ്മിറ്റിയുടെ ഭാഗമായിരുന്നു. )

സി. രവീന്ദ്രനാഥിന്റെ വിശദീകരണം: ടൈംസ് ഓഫ് ഇന്ത്യ (ഒക്ടോബര്‍ 7/2016)

പൊരിച്ച മത്സ്യമാംസത്തിന്റെ അപകടത്തെ കുറിച്ച് മാത്രമാണ് ഞാന്‍ അവിടെ പറഞ്ഞത്. പൊരിച്ച മത്സ്യത്തിലും മാംസത്തിലും നിരവധി കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രീയപരമായി തന്നെ തെളിയിക്കപ്പെട്ടതാണ്. ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിലൂടെ നാഡീവ്യൂഹത്തിന് തന്നെ തകരാറുകള്‍ വരുത്തുമെന്നുമാണ് ഞാന്‍ പറഞ്ഞത്.

എന്നാല്‍ പ്രകൃതിദത്തമായ രീതിയില്‍ പാചകം ചെയ്യുന്ന മത്സ്യമോ മാംസമോ വലിയ രീതിയിയിലുള്ള അപകടങ്ങള്‍ വരുത്തില്ല. അത് എണ്ണയിലിട്ട് പൊരിച്ച് എടുക്കുന്നതാണ് അപകടകരമെന്നാണ് ഞാന്‍ പറഞ്ഞത്.

മന്ത്രിയുടെ വിശദീകരണത്തിനുള്ള ഫൈസിയുടെ മറുപടി (ഒക്ടോബര്‍ 7/2016, 8am ഫേസ്ബുക്ക്)

ഒടുക്കം ലജ്ജാലുവായ മന്ത്രി മാദ്ധ്യമങ്ങളോടു സംസാരിച്ചു.. “പൊരിച്ച” വയെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നാണ് അദ്ദേഹം പറയുന്നത്. ശരിയാണ് പൊരിച്ച ഭക്ഷണം പലകാരണങ്ങള്‍കൊണ്ടും ആരോഗ്യത്തിന് അത്ര നല്ലതല്ല.  പൊരിച്ച മത്സ്യത്തെക്കാളും, മാംസത്തെക്കാളും എത്രയോ അപകടകരം ഒരേഎണ്ണ തന്നെ പലതവണ ഉപയോഗിച്ച് പാകം ചെയ്യുന്ന വറുത്ത കായയാണ്. ഒരു വറുത്ത കായ നിങ്ങള്‍ കത്തിക്കുകയാണെങ്കില്‍ എട്ട് തുള്ളി എണ്ണ നിങ്ങള്‍ക്ക് ലഭിക്കും. പക്ഷെ മന്ത്രി വറുത്തകായയുമായി ബന്ധപ്പെട്ട് ആളുകള്‍ക്ക് ഒരു മുന്നറിയിപ്പു നല്‍കിയില്ല. വടയുടെയും ഹല്‍വയുടെയും മിക്‌സ്ചറിന്റെയും ജിലേബിയുടെയും കാര്യത്തിലും മുന്നറിയിപ്പു നല്‍കിയില്ല. സംഘപരിവാര്‍ വാദങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് മന്ത്രി ചെയ്തത്.