കോഴിക്കോട്: കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് ഉടന്‍ നിര്‍ത്തിവെക്കണമെന്ന് ആണവോര്‍ജ നിയന്ത്രണ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ.എ ഗോപാലകൃഷ്ണന്‍ മാതൃഭൂമി ആഴച്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.[]
ആണവനിലയത്തിന്റെ കമ്മീഷനിങ്ങും പ്രവര്‍ത്തനങ്ങളും ഉടന്‍ നിര്‍ത്തിവെക്കണമെന്നാണ്് അദ്ദേഹം ലേഖനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലയത്തിലെ യൂണിറ്റ് ഒന്നിലും രണ്ടിലും ഉപയോഗിച്ചിട്ടുള്ളത് ഗുണനിലവാരം കുറഞ്ഞ ഉപകരണങ്ങളാണ്.
ഇത് എപ്പോള്‍ വേണമെങ്കിലും തകരാം. നിലയത്തിനായി റഷ്യന്‍ കമ്പനിയായ സിയോ പൊഡോള്‍സ്‌കിയില്‍ നിന്ന് വാങ്ങിയ ഉപകരണങ്ങളെല്ലാം നിലവാരമില്ലാത്തവയാണ്. നിലവാരം കുറഞ്ഞ ഉപകരണങ്ങള്‍ വിറ്റതിന് കമ്പനിയുടെ ഡയറക്ടറെ സെര്‍ജി ഷൂടോവിനെ അറസ്റ്റ് ചെയ്തിരുന്നു.
നിലയം ഒരു തവണ കമ്മീഷന്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് ഉപകരണങ്ങള്‍ പുറത്തെടുത്ത് പരിശോധിക്കാന്‍ കഴിയില്ല. അതിനാല്‍ ഉപകരണങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.