ഇത് ഒന്നിച്ചുനില്‍ക്കേണ്ട സമയം, വിദ്വേഷം പരത്തുന്ന വ്യാജചിത്രങ്ങള്‍ പ്രചരിപ്പിക്കരുത്: സി.ആര്‍.പി.എഫ്
Pulwama Terror Attack
ഇത് ഒന്നിച്ചുനില്‍ക്കേണ്ട സമയം, വിദ്വേഷം പരത്തുന്ന വ്യാജചിത്രങ്ങള്‍ പ്രചരിപ്പിക്കരുത്: സി.ആര്‍.പി.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th February 2019, 5:59 pm

ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സി.ആര്‍.പി.എഫ്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടേതെന്ന പേരില്‍ പോലും വ്യാജ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മുന്നറിയിപ്പുമായി സി.ആര്‍.പി.എഫ് തന്നെ രംഗത്തെത്തിയത്.



പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ ശരീരഭാഗങ്ങള്‍ എന്ന തരത്തില്‍ പോലും ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. എല്ലാവരും ഒരുമിച്ച് നില്‍കേണ്ട ഈ സമയത്ത് വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്നതിനായി വ്യാജ ചിത്രങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് സി.ആര്‍.പി.എഫ് ട്വീറ്റ് ചെയ്തു.

ALSO READ: കാശ്മീരിലെ പി.ഡി.പി ഓഫീസ് സീല്‍ ചെയ്തു; സംഭവം മെഹ്ബൂബ മുഫ്തിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ്

രക്തസാക്ഷികളുടെ ശരീരഭാഗങ്ങള്‍ എന്ന തരത്തില്‍ പോലും ചിത്രങ്ങള്‍ നിര്‍മിക്കുകയും അത് പ്രചരിപ്പിക്കുകയുമാണ് അക്കൂട്ടര്‍ ചെയ്യുന്നത്. അതുകൊണ്ട് അത്തരം ചിത്രങ്ങള്‍ അല്ലെങ്കില്‍ പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയോ ലൈക്ക് ചെയ്യുകയോ ചെയ്യരുതെന്നും സി.ആര്‍.പി.എഫിന്റെ മുന്നറിയിപ്പ് ട്വീറ്റില്‍ വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ webpro@crpf.gov.in
എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കാനും സി.ആര്‍.പി.എഫ് അറിയിച്ചിട്ടുണ്ട്.

WATCH THIS VIDEO: