'കള്ളക്കച്ചവടക്കാരന്‍ ദ്രാവിഡമന്വേഷിക്കുന്നു; ഗവര്‍ണറായി അദ്ദേഹം ഇവിടെ തന്നെ തുടരണം': പരിഹാസവുമായി എം.കെ സ്റ്റാലിന്‍
ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ലോകസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഗവര്‍ണരെ സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അഭ്യന്തരമന്ത്രി അമിത് ഷായോടും പരിഹാസരൂപേണ അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു കള്ളകച്ചവടക്കാരന്‍ ദ്രാവിഡമെന്താണെന്ന് അന്വേഷിച്ച് നടക്കുകയാണെന്നും ഇത് തങ്ങളെ തെരഞ്ഞെടുപ്പില്‍ സഹായിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
പെട്രോള്‍ബോംബ് വിഷയത്തില്‍ ലോക്കല്‍ പൊലീസ് പരാതി രജിസ്റ്റര്‍ ചെയ്തില്ലെന്ന രാജ്ഭവന്റെ ആരോപണത്തിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹം എന്ത് കള്ളമാണ് പറയുന്നതെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം. എന്റെ അഭിപ്രായത്തില്‍ കള്ളം പറയുകയും ദ്രാവിഡം എന്തെന്ന് ചോദിക്കുകയും ചെയ്യുന്ന ഇയാള്‍ ഇവിടെ തുടരണം. അത് ഞങ്ങളെ സഹായിക്കും. പാര്‍ലമന്റ് തെരഞ്ഞെടുപ്പ് വരെയെങ്കിലും അദ്ദേഹത്തെ മാറ്റരുതെന്ന് ഞാന്‍ കേന്ദ്രസര്‍ക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും അഭ്യര്‍ത്ഥിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
ചില ആളുകള്‍ ബംഗ്ലാവുകളിലെ (രാജ്ഭവന്‍) ഉയര്‍ന്ന പദവികളില്‍ ഇരുന്ന്, യഥാര്‍ത്ഥത്തില്‍ ആവശ്യമില്ലാത്ത പദവികളിലിരുന്ന് ദ്രാവിഡം എന്താണെന്ന് ചോദിക്കുന്നു. സത്യത്തില്‍ ദ്രാവിഡം എന്താണെന്ന് അവര്‍ ചോദിച്ചതാണ് യഥാര്‍ത്ഥത്തില്‍ ദ്രാവിഡം.
ഗവര്‍ണര്‍ ആര്‍.എന്‍ രവിയും ഡി.എം.കെയും തമ്മില്‍ വിവിധ ഭരണ വിഷയങ്ങളിലും ആശയപരമായും ഭിന്നതയും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
content highlight: Dont change him till parliment ellection: MK Stalin attacks Thamilnadu Governer Ravi with sarcasam