| Tuesday, 5th February 2019, 9:12 am

മുപ്പത് സെക്കന്റ് നിഷേധിക്കുന്നത് ഫാസിസമായി കാണരുത്: ഭരണഘടനാവിരുദ്ധമായി സംസാരിച്ചാല്‍ നിര്‍ത്താന്‍ പറയേണ്ടി വരും: അഭിലാഷ് മോഹനന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ന്യൂസ് ഷോയില്‍ ജനാധിപത്യ മര്യാദ പാലിക്കാത്തവരെ നിയന്ത്രിക്കുന്നത് ഫാസിസമായി കാണരുത് എന്ന് മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹന്‍. ദേശാഭിമാനി സംഘടിപ്പിച്ച ക്യാമ്പസ് ശില്‍പ്പശാലയിലെ ക്ലാസില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

താങ്കളുടെ ഷോയില്‍ 30 സെക്കന്റ് തരൂ എന്ന് കെഞ്ചുന്നത് കണ്ടിട്ടുണ്ട്. ഷോയില്‍ വരുന്നവര്‍ക്ക് മുപ്പത് സെക്കന്റ് പോലും അനുവദിക്കാത്ത നിങ്ങള്‍ ഒരു ഫാസിസ്റ്റാണോ എന്ന് ചോദ്യത്തിനുള്ള മറുപടിയായാണ് അഭിലാഷ് സംസാരിച്ചത്.

“ഷോയില്‍ സംസാരിക്കുമ്പോള്‍ ആരായാലും ജനാധിപത്യമര്യാദ പാലിക്കണം. ഭരണഘടനയ്ക്ക് വിരുദ്ധമായി സംസാരിക്കുന്നുവെങ്കില്‍ നിര്‍ത്താന്‍ പറയേണ്ടി വരും.അതൊരു ഫാസിസസമായി കാണരുത്.”

Also Read:  ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകളും എണ്ണണം; പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു

ആക്ഷേപഹാസ്യങ്ങള്‍ വ്യക്തിഹത്യയായി മാറിയാല്‍ അതിരു കടന്നാല്‍ കേസ് കൊടുക്കാമെന്നും നിലവില്‍ ആക്ഷേപഹാസ്യം അതിരു കടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സംവിധാനങ്ങളുണ്ടെന്നും അഭിലാഷ് വ്യക്തമാക്കി.

ചാനല്‍ അവതാരകന്റെ രാഷ്ട്രീയം പറഞ്ഞ് നേരിടുമ്പോള്‍ എന്ത് തോന്നും എന്ന വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന്, അത് ചെയ്യുന്നത് അവരുടെ ആശയം തീര്‍ന്നുപോയി എന്നതിനാലാമെന്ന അഭിലാഷ് മറുപടി പറഞ്ഞു.

പത്രങ്ങള്‍ക്ക് ചാനലുകളേക്കാള്‍ ക്രോസ് ചെക്കിങ്ങിനുള്ള സമയം കിട്ടുമെന്നും അത് കൊണ്ട് തന്നെ അതില്‍ തെറ്റുകള്‍ സംഭവിക്കാനുള്ള സാധ്യത കുറവായിരിക്കുമെന്നും അഭിലാഷ് ചൂണ്ടിക്കാട്ടി.

We use cookies to give you the best possible experience. Learn more