'ആ കസേര ഭയപ്പെടുത്തുന്നത്'; ആളുകള്‍ പറഞ്ഞുണ്ടാക്കുന്ന സൂപ്പര്‍ സ്റ്റാര്‍ഡത്തിന് അധികം ബലമുണ്ടാകില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍
Daily News
'ആ കസേര ഭയപ്പെടുത്തുന്നത്'; ആളുകള്‍ പറഞ്ഞുണ്ടാക്കുന്ന സൂപ്പര്‍ സ്റ്റാര്‍ഡത്തിന് അധികം ബലമുണ്ടാകില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th May 2017, 5:22 pm

ദുല്‍ഖര്‍ സല്‍മാനെ കേവലം മമ്മുട്ടിയുടെ മകന്‍ എന്ന രീതിയിലല്ല മലയാള സിനിമക്ക് പരിചയം. ആറ് വര്‍ഷം കൊണ്ട് ആരാധകരുടെ യുവതാരമായി മാറി ദുല്‍ഖര്‍. തിയ്യറ്ററുകളില്‍ ആളെത്താന്‍ ഇന്ന് ദുല്‍ഖര്‍ സല്‍മാന്‍ എന്ന പേരുമാത്രം മതി. എന്നാല്‍ സുപ്പര്‍ താര പദവി തന്നെ ആകര്‍ഷിക്കുന്നില്ലെന്നാണ് യുവനായകന്റെ പറയുന്നത്. 100 കോടി ക്ലബ് പ്ലാന്‍ ചെയ്ത് പടം ചെയ്യുന്നതില്‍ താല്‍പര്യമില്ലെന്നും ദുല്‍ഖര്‍ പറയുന്നു.


Also Read: ‘ആ ചോദ്യത്തിനുള്ള മറുപടിയാണ് പുതിയ ചിത്രം’; ലാല്‍ജോസിന്റെ പുതിയ ചിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍


f ഡയറക്ടറോട് ആവിശ്യപ്പെട്ട് മാസ്സ് ഇന്‍ഡ്രോ പ്ലാന്‍ ചെയ്യാറില്ലെന്നും മാസ്സ് പടവും ഇത് വരെ ചെയ്തിട്ടില്ലെന്നും ദുല്‍ഖര്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സൂപ്പര്‍താര പദവി താല്‍പര്യമുണ്ടോയെന്ന ചോദ്യത്തിന താരം പ്രതികരിച്ചത് ഇങ്ങനെയാണ്.

“അങ്ങനെയൊന്നും ചിന്തിക്കുന്നില്ല. ആ കസേരയൊക്കെ ഭയമുള്ള കാര്യങ്ങളാണ്. പണ്ട് കാലത്തൊക്കെ കുറേ വര്‍ഷങ്ങള്‍ പ്രവര്‍ത്തിക്കുകയും കുറേ ഹിറ്റുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നവര്‍ക്കുള്ള അംഗീകാരമാണ് സൂപ്പര്‍സ്റ്റാര്‍ പദവി. പക്ഷേ ഇന്നങ്ങനെയല്ല മൂന്ന് സിനിമ കഴിഞ്ഞാല്‍ സ്റ്റാര്‍ ആക്ടറും സ്റ്റാര്‍ ഡയറക്ടറുമൊക്കെയായി”. ദുല്‍ഖര്‍ പറയുന്നു.


Don”t Miss: ലൈംഗിക പീഡനം: ജനം ടി.വി ഡിസ്ട്രിബ്യൂഷന്‍ മേധാവിയ്‌ക്കെതിരെ പൊലീസ് കേസ്


ഇങ്ങനെ ആളുകള്‍ പറഞ്ഞുണ്ടാക്കുന്ന സൂപ്പര്‍സ്റ്റാര്‍ഡത്തിന് അധികം ബലമുണ്ടാകില്ല എന്നാണ് വിശ്വാസം. ഇതൊക്കെ കുറേ കഷ്ടപ്പെടുമ്പോള്‍ കിട്ടുന്നതല്ലേ. എന്തായാലും ഞാനതിനെക്കുറിച്ച് ആലോചിക്കുന്നേയില്ല, ആഗ്രഹിക്കുന്നുമില്ല. മനസ് നിറഞ്ഞ് ഒരാള്‍ ആക്ടര്‍ എന്ന് വിളിച്ചാല്‍ അത് മതി, അതാണ് സന്തോഷം. പിന്നെ 25 വര്‍ഷമൊക്കെ ഈ മേഖലയില്‍ നില്‍ക്കാന്‍ പറ്റിയാല്‍. വിജയിക്കാനായാല്‍ അന്ന് ആ വിളി കേട്ടാല്‍ അഭിമാനം തോന്നിയേക്കാം. താരം മനസു തുറക്കുന്നു.