കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി വീണ്ടും രംഗത്ത്. ഒരു രണ്ടാം ബാബരി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിനു ശേഷിയില്ലെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
‘നട്ടെല്ല് നിവരട്ടെ, ശബ്ദം ഉയരട്ടെ, ഇത് അനീതിയാണ്. നാം രാജ്യം ഏല്‍പ്പിച്ചവര്‍ അതു കുട്ടിച്ചോറാക്കാന്‍ പോകുകയാണ്. ഒരു രണ്ടാം ബാബരി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിനു ശേഷിയില്ല’, എന്നായിരുന്നു ലിജോയുടെ പോസ്റ്റ്.
നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം കുറിച്ചത്. ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് നടത്തിയ അക്രമത്തിനെതിരെ നടക്കുന്ന വിദ്യാര്‍ഥി പ്രതിഷേധത്തെ ഇന്നലെയും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
സിനിമാ താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം തുടങ്ങിയവര്‍ കഴിഞ്ഞദിവസങ്ങളില്‍ സമരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
‘വിപ്ലവം നമ്മളില്‍ നിന്നാണ് ആരംഭിക്കുന്നത്’ എന്ന ക്യാപ്ഷനോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടന്‍ പൃഥ്വിരാജിന്റെ പ്രതികരണം. റൈസ് എന്ന ഹാഷ് ടാഗോടെയാണ് പൃഥ്വിരാജ് പ്രതിഷേധം രേഖപ്പെടുത്തിയത്.
പ്രതിഷേധത്തിനിടെ റെന്ന എന്ന വിദ്യാര്‍ത്ഥി പൊലീസിന് നേരെ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ഇന്ദ്രജിത്ത് സുകുമാരന്‍, കുഞ്ചാക്കോ ബോബന്‍, അമലാപോള്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന് പിന്തുണയറിയിച്ചത്.
അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കുമെന്നായിരുന്നു ടൊവിനോയുടെ പ്രതികരണം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഹാഷ്ടാഗ് കാമ്പയിനുകള്‍ക്ക് അപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും. ചരിത്രം പഠിപ്പിക്കുന്നത് അതാണെന്നും ടൊവീനോ പറഞ്ഞു. ഇന്‍സ്റ്റഗ്രാമി ലൂടെയായിരുന്നു നടന്റെ പ്രതികരണം. ദല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ചിത്രവും ടൊവിനോ പങ്ക് വെച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാള സിനിമാതാരങ്ങളില്‍ നിന്ന് ആദ്യമായി വന്ന പ്രതികരണം നടി പാര്‍വതി തിരുവോത്തിന്റേ ആയിരുന്നു. നട്ടെല്ലില്ലൂടെ ഭയം കയറുന്നുവെന്നായിരുന്നു പാര്‍വതി തിരുവോത്തിന്റെ പ്രതികരണം.