| Tuesday, 10th April 2018, 4:53 pm

ലവ് ജിഹാദ് മുസ്‌ലിംങ്ങളുടെ പാരമ്പര്യമാണ്, മുസ്‌ലിംങ്ങളെ വീട്ടില്‍ കയറ്റരുതെന്ന് ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുസ്‌ലിംങ്ങളെ വീട്ടില്‍ കയറ്റരുതെന്ന് രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍എ ബന്‍വാരി ലാല്‍ സിംഗാള്‍. എല്ലാതരം കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നവരാണ് മുസ്‌ലിംങ്ങളെന്നും തന്റെ വീടിന്റെയോ ഓഫീസിന്റെയോ പരിസരത്ത് മുസ്‌ലിംങ്ങളെ കയറ്റില്ലെന്നും വോട്ടുചോദിക്കില്ലെന്നും എം.എല്‍.എ പറഞ്ഞു.

മിയോ മുസ്‌ലിംങ്ങള്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യാറില്ല, അവരോട് വോട്ടും ചോദിക്കാറില്ല. വോട്ടുചോദിക്കുന്നതിലൂടെ കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അവരെ സഹായിക്കും. ഇതു കൊണ്ടാണ് മുസ്‌ലിംങ്ങളില്‍ നിന്ന് അകലം പാലിക്കുന്നത്. ബന്‍വാരി ലാല്‍ സിംഗാള്‍ പറഞ്ഞു.

ആല്‍വാര്‍, ഭരത്പൂര്‍ എന്നിവിടങ്ങളില്‍ മിയോ മുസ്‌ലിംങ്ങള്‍ പ്രബലരാണെന്നും ഇവിടങ്ങളില്‍ “ലവ് ജിഹാദ്” നടത്താനായി പ്രത്യേക പാക്കേജ് ലഭിക്കുന്നുണ്ടെന്നും ലവ് ജിഹാദ് മുസ്‌ലിംങ്ങളുടെ പാരമ്പര്യമാണെന്നും സിംഗാള്‍ പറഞ്ഞു.

കഴിവും ബുദ്ധിയുമുണ്ടെങ്കിലും ഹിന്ദു പെണ്‍കുട്ടികള്‍ മതേതരായി മിയോ മുസ്‌ലിംങ്ങളെ വിവാഹം ചെയ്യുകയാണെന്നും രണ്ടുകൊല്ലം കഴിയുമ്പോള്‍ ഈ പെണ്‍കുട്ടികളെ പുറത്താക്കപ്പെടുകയാണെന്നും ബി.ജെ.പി എം.എല്‍.എ പറഞ്ഞു.

We use cookies to give you the best possible experience. Learn more