[]ന്യൂദല്‍ഹി: സര്‍ക്കാര്‍ നല്‍കുന്ന പരസ്യങ്ങളില്‍ നേതാക്കളുടെ ചിത്രങ്ങള്‍ വേണ്ടെന്ന് വിദഗ്ദ സമിതിയുടെ ശുപാര്‍ശ. അത്യാവശ്യമെങ്കില്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ചിത്രങ്ങള്‍ ഉപയോഗിക്കാമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിമാര്‍ക്കും ഗവര്‍ണര്‍മാര്‍ക്കും ഇളവ് നല്‍കണമെന്നും വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട്. സുപ്രിം കോടതിയാണ് വിദഗ്ദ സമിതിയെ നിയമിച്ചത്.
രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ സാധ്യമെങ്കില്‍ ഒഴിവാക്കണമെന്നും നികുതി ദായകരുടെ പണം സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യരുതെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
രാഷ്ട്രീയക്കാരെ മഹത്വവല്‍ക്കരിക്കുന്ന പരസ്യങ്ങള്‍ പാടില്ലെന്നും സമിതിയുടെ റിപ്പോര്‍ട്ട് .