| Sunday, 7th March 2021, 10:14 am

രാമക്ഷേത്രം ഏറ്റെടുക്കാതെ കേരളം; ക്ഷേത്ര നിര്‍മാണത്തിന് ലഭിച്ച 2500 കോടി സംഭാവനയില്‍ കേരളത്തില്‍ വെറും 13 കോടി മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ന്യൂദല്‍ഹി: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനായി കേരളത്തില്‍ നിന്ന് ലഭിച്ചത് പതിമൂന്ന് കോടി രൂപ മാത്രം. തമിഴ്‌നാട്ടില്‍ നിന്ന് ക്ഷേത്ര നിര്‍മാണത്തിന് 85 കോടി രൂപ സംഭാവനയായി ലഭിച്ചപ്പോഴാണ് കേരളത്തില്‍ നിന്ന് 13 കോടി മാത്രം ലഭിച്ചത്.. ക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി രാജ്യത്ത് നിന്ന് ആകെ ലഭിച്ച സംഭാവന 2500 കോടി രൂപയാണ്. ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് രാജസ്ഥാനില്‍ നിന്നാണ്.

മാര്‍ച്ച് നാല് വരെ ലഭിച്ച കണക്കുകളാണ് ശ്രീരാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. അന്തിമ കണക്കെടുപ്പില്‍ ഈ തുക വര്‍ധിച്ചേക്കാമെന്നും ട്രസ്റ്റ് വൃത്തങ്ങള്‍ അറിയിച്ചു.

തമിഴ്‌നാട്ടില്‍ നിന്ന് ക്ഷേത്ര നിര്‍മാണത്തിന് 85 കോടി രൂപയാണ് സംഭാവന ലഭിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് ആരെന്നോ, ആ തുക എത്രയാണെന്നോ വ്യക്തമാക്കാന്‍ ട്രസ്റ്റ് തയ്യാറായിട്ടില്ല.

ജനുവരി 15 മുതല്‍ ഫെബ്രുവരി 27 വരെയായിരുന്നു ക്ഷേത്ര നിര്‍മാണത്തിന് സംഭാവന സ്വീകരിച്ചത്.

പ്രധാന ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് മാത്രമായി 400 കോടി ചെലവ് വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഈ തുക ഉയരും എന്നാണ് ഇപ്പോഴത്തെ കണക്ക് കൂട്ടല്‍.
മൂന്ന് വര്‍ഷം കൊണ്ട് ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് അറിയിച്ചത്.

രാമക്ഷേത്ര സമുച്ചയം 70 ഏക്കറില്‍ നിന്ന് 107 ഏക്കറായി വിപുലീകരിക്കാനാണ് ട്രസ്റ്റ് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രധാന ക്ഷേത്രം അഞ്ച് ഏക്കറിലായിരിക്കും നിര്‍മിക്കുക. ബാക്കിയുള്ള 100 ഏക്കറോളം ഭൂമി മ്യൂസിയം, ലൈബ്രറി, യാഗശാല, ആര്‍ട്ട് ഗ്യാലറി എന്നിവക്കായി ഉപയോഗിക്കും.

ക്ഷേത്ര നിര്‍മാണത്തിനായി സുപ്രീംകോടതി അനുവദിച്ച 70 ഏക്കര്‍ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന
7285 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഭൂമി ട്രസ്റ്റ് വാങ്ങിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Contnet Highlights: Donations for Ram Mandir cross more than Rs 2,500 cr

We use cookies to give you the best possible experience. Learn more