ന്യൂദല്‍ഹി; കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് സമരം നടത്തുന്ന കര്‍ഷകര്‍ക്കായി പണവും മദ്യവും സംഭാവന ചെയ്യണമെന്ന വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവായ വിദ്യാ ദേവിയാണ് വിവാദപരാമര്‍ശം നടത്തിയത്.
ജിന്ദിലെ ജില്ലാ കമ്മിറ്റി മീറ്റിംഗിനിടെയായിരുന്നു വിദ്യയുടെ പ്രസ്താവന. എല്ലാവരും പണവും, പച്ചകറികളും, നെയ്യും, മദ്യവും കര്‍ഷക സമരം നടത്തുന്നവര്‍ക്കായി സംഭാവന നല്‍കണമെന്നായിരുന്നു വിദ്യാ ദേവിയുടെ വിവാദ പ്രസ്താവന.
Congress leader Vidya’s shocking admission caught on camera, asks party workers to give farmers “food, cash and even booze” to keep the agitation alive. @manjeet_sehgal gets you the details.
കോണ്‍ഗ്രസ് എം.എല്‍.എ കൂടിയായ സുഭാഷ് ഗാഗുലിയും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
മീറ്റിംഗ് റിപ്പോര്‍ട്ട് ചെയ്യാന്‍ ധാരാളം മാധ്യമപ്രവര്‍ത്തകര്‍ പ്രദേശത്തെത്തിയിരുന്നു. വിദ്യയുടെ പ്രസ്താവന അബദ്ധമായെന്ന് മനസ്സിലായതിനെത്തുടര്‍ന്ന് അത് പിന്‍വലിക്കണമെന്ന് പരസ്യമായി പറയാന്‍ പാര്‍ട്ടി നേതാക്കള്‍ അവരെ ഉപദേശിച്ചു. എന്നാല്‍ തന്റെ പരാമര്‍ശം പിന്‍വലിക്കില്ലെന്ന് പറഞ്ഞ വിദ്യ കര്‍ഷകര്‍ക്ക മദ്യം നല്‍കുന്നതിനെ ന്യായീകരിക്കുകയും ചെയ്തു.
‘വ്യത്യസ്ത പ്രകൃതക്കാരെ സമരം ആകര്‍ഷിക്കുന്നുണ്ട്. രോഗികളായവര്‍ക്ക് മദ്യം നല്‍കണമെന്നല്ല പറഞ്ഞത്. വ്യത്യസ്തമായ രീതിയില്‍ നമുക്ക് സമരത്തെ ശക്തമാക്കണമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്’, വിദ്യാ ദേവി പറഞ്ഞു.
പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ കഴിഞ്ഞ രണ്ട് മാസമായി ദല്‍ഹി അതിര്‍ത്തിയില്‍ സമരം നടത്തുകയാണ്. കേന്ദ്രം പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ വീട്ടിലേക്ക് മടങ്ങില്ലെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക