| Wednesday, 4th November 2020, 11:30 am

നിര്‍ണായക സംസ്ഥാനമായ ഫ്‌ളോറിഡ പിടിച്ച് ട്രംപ്; ബൈഡന് തിരിച്ചടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നിര്‍ണായക സംസ്ഥാനമായ ഫ്‌ളോറിഡയില്‍ വിജയിച്ച് ഡൊണാള്‍ഡ് ട്രംപ്. ഇതോടെ 29 ഇലക്ടറല്‍ വോട്ടുകള്‍ കൂടി നേടി ട്രംപ് ലീഡുയര്‍ത്തി. 174 ഇലക്ടറല്‍ വോട്ടുകളാണ് നിലവില്‍ ട്രംപ് നേടിയത്. 213 ഇലക്ടറല്‍ വോട്ടുകളാണ് ബൈഡനുള്ളത്.

270 ഇലക്ടറല്‍ വോട്ടുകള്‍ നേടുന്നയാള്‍ ജയിക്കും എന്നിരിക്കേ 29 ഇലക്ടറല്‍ വോട്ടുകളുള്ള ഫ്‌ളോറിഡയിലെ വിജയം ട്രംപിന് ആത്മവിശ്വാസം പകരുന്നുണ്ട്.

ഫ്‌ളോറിഡയ്‌ക്കൊപ്പം ഒഹിയോയിലും വിജയം ട്രംപിനൊപ്പം നിന്നു. 18 ഇലക്ടര്‍ വോട്ടുകളാണ് ഇതുവഴി ട്രംപ് പെട്ടിയിലാക്കിയത്. 20 ഇലക്ടര്‍ വോട്ടുകള്‍ നേടി പെന്‍സില്‍വാനിയയിലും 16 ഇലക്ടറല്‍ വോട്ടുകള്‍ നേടി ജോര്‍ജിയയിലും ട്രംപ് തന്നെയാണ് വിജയിച്ചത്.

അതേസമയം മിനിസോട്ടയില്‍ ട്രംപിനെ പിന്‍തള്ളി ബൈഡനാണ് വിജയിച്ചു കയറിയത്. 10 ഇലക്ടറല്‍ വോട്ടുകളാണ് ഇവിടെ നിന്നും ബൈഡന് ലഭിച്ചത്. വാഷിങ്ടണ്‍, കാലിഫോര്‍ണി, ഒറേഗണ്‍ സംസ്ഥാനങ്ങളിലും വിജയം ബൈഡനൊപ്പമാമണ്.

അതേസമയം വിജയപ്രതീക്ഷയുണ്ടെന്നും അരിസോണയില്‍ വിജയം ഉറപ്പാണെന്നും ജോ ബൈഡന്‍ പ്രതികരിച്ചു. വിസ്‌കോണ്‍സിലും, മിഷിഗണിലും പെന്‍സില്‍വാനിയയിലുമുണ്ടായ ട്രെന്റില്‍ സന്തോഷമുണ്ടെന്നും ബൈഡന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Donald Trump wins home state Florida

We use cookies to give you the best possible experience. Learn more