വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് റിപ്പബ്ലിക്കന്‍സിന് ഭൂരിപക്ഷമുളള സെനറ്റിലും തിരിച്ചടി. സെനറ്റ് മെജോരിറ്റി ലീഡര്‍ മിച്ച് മക്കണല്‍ ട്രംപ് പ്രതിരോധ ബില്ലില്‍ പ്രയോഗിച്ച വീറ്റോ അധികാരവും കൊവിഡ് 19 ദുരിതാശ്വാസ പാക്കേജില്‍ വ്യക്തികള്‍ക്ക് നല്‍കുന്ന തുക 600 ഡോളറില്‍ നിന്ന് 2000 ഡോളറായി ഉയര്‍ത്തണമെന്ന നിര്‍ദേശവും അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടതാണ് ട്രംപിന് അപ്രതീക്ഷിത തിരിച്ചടിയായിരിക്കുന്നത്.
ഇതോടുകൂടി അധികാരം ഒഴിയാനിരിക്കുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് റിപ്പബ്ലിക്കന്‍സും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തു വരികയാണ്.
സെനറ്റിലെ 80 പേരും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രയോഗിച്ച വീറ്റോ അധികാരം റദ്ദ് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. 12 പേര്‍ മാത്രമാണ് ട്രംപിന് അനുകൂലമായുള്ളത്. ഇതോടെ പ്രതിരോധ ബില്ലില്‍ വീറ്റോ അധികാരം പ്രയോഗിച്ച ട്രംപിന് പുതുവത്സര ദിനത്തില്‍ വലിയ തിരിച്ചടിയാണ് നേരിടുക എന്ന സൂചനയാണ് ലഭിക്കുന്നത്.
741 ബ്ലില്യണ്‍ ഡോളറിന്റെ പ്രതിരോധ ബില്ലില്‍ ഡൊണാള്‍ഡ് ട്രംപ് പ്രയോഗിച്ച വീറ്റോ അധികാരം അസാധുവാക്കാന്‍ റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സില്‍ ഡെമോക്രാറ്റുകള്‍ക്ക് ഒപ്പം ചേര്‍ന്നിരുന്നു. ഇത് അന്താരാഷ്ട്രതലത്തില്‍ വലിയ ചര്‍ച്ചയുമായിരുന്നു.
നൂറോളം റിപ്പബ്ലിക്കന്‍ പ്രതിനിധികളാണ് പ്രതിരോധ ബില്ലിന്‍മേല്‍ ട്രംപിനുള്ള വീറ്റോ അധികാരം അസാധുവാക്കാന്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്നത്.
സേവന അംഗങ്ങളുടെ ശമ്പളം, വിദേശ സൈനിക പ്രവര്‍ത്തനങ്ങള്‍, മറ്റ് ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്ക് ധനസഹായം നല്‍കുന്ന നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട് 1967 മുതല്‍ എല്ലാ വര്‍ഷവും കോണ്‍ഗ്രസ് പാസാക്കുന്നതാണ്.
കഴിഞ്ഞയാഴ്ചയാണ് ഈ നിയമത്തിനു മേല്‍ ട്രംപ് പ്രസിഡന്റിന്റെ വീറ്റോ അധികാരം പ്രയോഗിച്ച് ബില്ല് ട്രംപ് മടക്കി അയച്ചത്. പത്ത് സൈനിക താവളത്തിന്റെ പേര് മാറ്റുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളായിരുന്നു ബില്ലില്‍ പരിഗണിച്ചിരുന്നത്.
ട്രംപ് പ്രസിഡന്റായിരിക്കെ ഒമ്പത് തവണ വീറ്റോ അധികാരം പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ആദ്യമായാണ് കോണ്‍ഗ്രസില്‍ നിന്നും ട്രംപിന് കൂട്ടമായി തിരിച്ചടി നേരിടേണ്ടി വരുന്നത്. റിപ്പബ്ലിക്കന്‍സിന് ഭൂരിപക്ഷമുള്ള സെനറ്റില്‍ ട്രംപിന് തിരിച്ചടി നേരിടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Trump, McConnell division grows as Senate poised to override veto