| Tuesday, 5th November 2019, 12:21 am

'പുസ്തകം വില്‍ക്കപ്പെടാനുള്ള നുണ'; ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീ വീണ്ടും രംഗത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീ വീണ്ടും രംഗത്ത്. തന്റെ ആരോപണം നിഷേധിച്ചുകൊണ്ട് ട്രംപ് നടത്തിയ ഒരു പ്രസംഗം ചൂണ്ടിക്കാട്ടിയാണ് അവര്‍ രംഗത്തെത്തിയിരിക്കുന്നത്.

താനുയര്‍ത്തിയ ആരോപണം നിഷേധിച്ചതോടെ ട്രംപ് തന്റെ ആത്മാഭിമാനത്തെയും സത്യസന്ധതയെയും ചോദ്യം ചെയ്‌തെന്ന് അവര്‍ ആരോപിച്ചു. എലെ മാഗസിനിലെ കോളമിസ്റ്റായ ഇ. ജീന്‍ കരോളാണ് ട്രംപിനെതിരെ മാന്‍ഹട്ടന്‍ കോടതിയില്‍ ഇതു ചൂണ്ടിക്കാട്ടി അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത്.

എന്നാല്‍ എഴുത്തുകാരിയെപ്പോലെ കഥയും കള്ളമാണെന്നായിരുന്നു വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം ഇതിനോടു പ്രതികരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

1995-96 കാലയളവില്‍ ട്രംപ് തന്നെ ലൈംഗികമായി ആക്രമിച്ചെന്ന് കരോള്‍ നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇത് ജൂണില്‍ ന്യൂയോര്‍ക്ക് മാഗസിനില്‍ പ്രസിദ്ധീകരിച്ചതോടെയാണ് പുറംലോകത്തേക്കെത്തിയത്. എന്നാല്‍ ഇക്കാര്യം അദ്ദേഹം നിഷേധിക്കുകയായിരുന്നു.

തന്റെ പുസ്തകം വില്‍ക്കപ്പെടാന്‍ വേണ്ടി മാത്രം നുണയുണ്ടാക്കി പറയുകയാണ് കരോളെന്നായിരുന്നു ട്രംപിന്റെ ആരോപണം. ‘ഞാന്‍ ഏറെ ബഹുമാനത്തോടെ പറായം. അവര്‍ എന്റെ ടൈപ്പല്ല എന്നതാണ് ഒന്നാമത്തേത്. രണ്ട്, അതൊരിക്കലും സംഭവിച്ചിട്ടില്ല. അതൊരിക്കലും സംഭവിക്കുകയുമില്ല.’- ട്രംപ് വാഷിങ്ടണില്‍ വെച്ച് ഹില്‍ പത്രത്തോടു പറഞ്ഞു.

ഭയത്തെത്തുടര്‍ന്നാണു താന്‍ ആ സമയം പരാതിപ്പെടാതിരുന്നതെന്നും തന്റെ രണ്ടു സുഹൃത്തുക്കളായ എഴുത്തുകാരി ലിസ ബിണ്‍ബാച്ച്, മുന്‍ ഡബ്ലു.സി.ബി.എസ് വാര്‍ത്താ അവതാരക കരോള്‍ മാര്‍ട്ടിന്‍ എന്നിവര്‍ക്ക് ഇതേക്കുറിച്ച് അറിയാമെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കരോള്‍ പറയുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മീടൂ മൂവ്‌മെന്റിന്റെ ഭാഗമായി ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ 2017-ല്‍ രംഗത്തുവന്നതോടെയാണ് താന്‍ ഇതും പറയാമെന്ന നിലപാടിലെത്തിയതെന്നും കരോള്‍ പറഞ്ഞു. ‘പ്രസിഡന്റ് അടക്കം ഈ രാജ്യത്ത് ഒരു വ്യക്തിയും നിയമത്തിന് അതീതനല്ല.’- ഹര്‍ജിയില്‍ അവര്‍ പറഞ്ഞു.

2007-ല്‍ ന്യൂയോര്‍ക്കിലെ ബെവര്‍ലി ഹില്‍സ് ഹോട്ടലില്‍ വെച്ച് തന്റെ അനുവാദമില്ലാതെ കടന്നുപിടിച്ച് ചുംബിച്ചെന്ന് ആരോപിച്ച് ട്രംപിനെതിരെ സമ്മര്‍ സെര്‍വോസ് ഒരു അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ‘ദ അപ്രന്റീസ്’ എന്ന ടെലിവിഷന്‍ ഷോയിലെ മത്സരാര്‍ഥിയായിരുന്നു സെര്‍വോസ്.

We use cookies to give you the best possible experience. Learn more