വാഷിംഗ്ടണ്‍: അമേരിക്ക ജപ്പാനു പിന്നില്‍ പൂര്‍ണ്ണമായും അണിനിരക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തോടുള്ള പ്രതികരണവുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ അണുവായുധങ്ങള്‍ പ്രയോഗിക്കരുതെന്ന് ട്രംപ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം.
“എല്ലാവരും മനസ്സിലാക്കുന്നതിനു വേണ്ടിയാണ്. എനിക്കൊന്നേ പറയാനുള്ളു. അമേരിക്ക പൂര്‍ണ്ണമായും ജപ്പാനു പിന്നിലാണ്. നൂറു ശതമാനവും ഞങ്ങള്‍ മഹാ സഖ്യമാണ്” ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ചേര്‍ന്ന് സംയുക്ത പ്രസ്താവന നടത്തവേയായിരുന്നു യു.എസ് പ്രസിഡന്റിന്റെ പ്രസ്താവന. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് കൂടുതല്‍ ഒന്നും പ്രതികരിക്കാന്‍ ട്രംപ് തയ്യാറായതുമില്ല.
ഇന്ന് പുലര്‍ച്ചെയായിരുന്നു ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം. പരീക്ഷണം പൂര്‍ണ്ണ വിജയം ആയിരുന്നെന്ന് ഉത്തര കൊറിയ പ്രസ്താവനയില്‍ അറിയിച്ചു. ജപ്പാനോട് ചേര്‍ന്നുള്ള സമുദ്രത്തിന്റെ 500 കിലോമീറ്ററിനുള്ളിലാണ് മിസൈല്‍ പതിച്ചതെന്നും ഉത്തര കൊറിയന്‍ സൈന്യം വ്യക്തമാക്കി. പരീക്ഷണം നടന്നത് കാര്യം ജപ്പാനും അമേരിക്കയും നേരത്തെ സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞയാഴ്ച ദക്ഷിണ കൊറിയയിലെത്തിയ യു.എസ്. പ്രതിരോധ സെക്രട്ടറി ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മേഘലയിലെ സമാധാനം തകര്‍ക്കാനാണ് ഉത്തര കൊറിയയുടെ ലക്ഷ്യമെന്നും യു.എസ് ആരോപിച്ചു ഇതിനു പിന്നാലെയാണ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്ത കൊറിയ രംഗത്തെത്തിയത്.