വാഷിങ്ടണ്‍: കഴിഞ്ഞ വര്‍ഷത്തെപോലെ ടൈം മാഗസിന്‍ തന്നെ ഇത്തവണയും പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ താന്‍ അത് നിരസിച്ചെന്നും അതൊന്നും അത്രവലിയ കാര്യമല്ലെന്നും ട്രംപ് ട്വിറ്റ് ചെയ്തു. എന്നാല്‍ ട്രംപിന്റെ ട്വീറ്റ് തെറ്റാണെന്ന് അവകാശപ്പെട്ട് മാഗസിനും രംഗത്തെത്തി.
Also Read: തൃശ്ശൂരില്‍ ബി.ജെ.പി – സി.പി.ഐ.എം സംഘര്‍ഷം; പരിക്കേറ്റ ബി.ജെ.പി. പ്രവര്‍ത്തകന്‍ മരിച്ചു
“കഴിഞ്ഞ വര്‍ഷത്തേത് പോലെ എന്നെ മാന്‍ (പേഴ്‌സണ്‍) ഓഫ് ദി ഇയറായി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ച വിവരം ടൈം മാഗസിന്‍ വിളിച്ചുപറഞ്ഞു. പക്ഷെ അഭിമുഖത്തിനും ഫോട്ടോ ഷൂട്ടിനും സമ്മതിക്കണമായിരുന്നു. എന്നാല്‍ ഇത് വലിയ ഗൗരവമുള്ള കാര്യമല്ല എന്ന് പറഞ്ഞ് ഞാനത് നിരസിച്ചു.” എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ് ചെയ്തു.
എന്നാല്‍ ട്രംപിന്റെ ട്വീറ്റ് കാര്യമറിയാതെയാണെന്നായിരുന്നു തൊട്ടു പിന്നാലെ ട്വീറ്റുമായെത്തിയ ടൈം അധികൃതര്‍ വ്യക്തമാക്കിയത്. “തങ്ങള്‍ എങ്ങിനെയാണ് പേഴ്‌സണ്‍ ഓഫ് ദി ഇയറിനെ തെരഞ്ഞെടുക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റിന് അറിയില്ല. ഡിസംബര്‍ 6 നു പ്രഖ്യാപനത്തിനു മുമ്പ് ടൈം അത് വെളിപ്പെടുത്താറുമില്ല” എന്നായിരുന്നു ടൈമിന്റെ ട്വീറ്റ്.
ട്രംപിന്റെ ട്വീറ്റിനു ലഭിച്ച ലൈക്കിന്റെ ഇരട്ടിയോളമായിരുന്നു ടൈമിന്റെ ട്വീറ്റിനു വന്ന പ്രതികരണം പ്രസിഡന്റിന്റെ ട്വീറ്റിന് ഒന്നര ലക്ഷം പേര്‍ ലൈക്ക് ചെയ്തപ്പോള്‍ ടൈം മാഗസിന്റെ മറുപടിയ്ക്ക് ഇതിനോടകം 4.73 ലക്ഷം പേരാണ് ലൈക്ക് ചെയ്തത്.