വാഷിംഗ്ടണ്‍: വിവാദ വെളിപ്പെടുത്തലുകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുറ്റെര്‍ടിനെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്. ജെ. ട്രംപ്. ടെലഫോണിലൂടെയുള്ള സൗഹൃദ സംഭാഷണത്തിനിടെയാണ് ട്രംപ് റോഡ്രിഗോയെ ക്ഷണിച്ചത്.
അന്താരാഷ്ട്രതലത്തില്‍ അപലപിക്കപ്പെട്ട ഫിലിപ്പീന്‍സിലെ മയക്കുമരുന്നിനെതിരായ നീക്കങ്ങളെ പറ്റി ഇരുവരും ഫോണില്‍ സംസാരിച്ചു. കൂടാതെ അമേരിക്കയും ഫിലിപ്പീന്‍സും തമ്മിലുള്ള പരസ്പര സഹകരണത്തേ പറ്റിയും ഇരു പ്രസിഡന്റുമാരും ചര്‍ച്ച ചെയ്തു.
പരസ്പര സഹകരണത്തിന്റെ കാര്യത്തിലുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്കായാണ് ട്രംപ് ഫിലിപ്പീന്‍സ് പ്രസിഡന്റിനെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചത്. നേരത്തേ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെ “വേശ്യയുടെ മകന്‍” എന്ന് വിളിച്ചയാളാണ് റോഡ്രിഗോ.
നേരത്തേ നിരവധി വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയയാളാണ് ഫിലിപ്പീന്‍സ് പ്രസിഡന്റ്. മേയറായിരിക്കുമ്പോള്‍ ബൈക്കില്‍ കറങ്ങി നടന്ന് താന്‍ കുറ്റവാളികളെ കൊന്നിട്ടുണ്ടെന്നാണ് ഒരിക്കല്‍ ഇദ്ദേഹം പറഞ്ഞത്.
ഉപ്പും വിനാഗിരിയും തന്നാല്‍ മുസ്‌ലിം തീവ്രവാദിയുടെ കരള്‍ പച്ചയ്ക്ക് തിന്നുമെന്നാണ് അടുത്തിടെ ഇദ്ദേഹം പറഞ്ഞത്. മുസ്‌ലിം തീവ്രവാദികളേക്കാള്‍ 50 മടങ്ങ് ക്രൂരനാകാന്‍ തനിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡ്യൂട്ടേര്‍ട്ട് ഭരണമേറ്റെടുത്ത ശേഷം ഏതാണ്ട് ആറായിരത്തോളം പേരെ ലഹരി മാഫിയയ്ക്കെതിരെയുള്ള യുദ്ധത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ രഹസ്യ സംവിധാനങ്ങളുപയോഗിച്ച് കൊല ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഹിറ്റ്‌ലര്‍ ലക്ഷകണക്കിന് ജൂതന്‍മാരെ കൂട്ടക്കൊല ചെയ്തിട്ടുണ്ട്. അവരെ കൊല്ലാന്‍ എനിക്കും
സന്തോഷമേയുള്ളൂ എന്നാണ് കുറ്റവാളികളെ നിയമവിരുദ്ധമായി കൂട്ടക്കൊല ചെയ്യുന്നതിനെ ന്യായീകരിച്ച് കൊണ്ട് ഡ്യൂട്ടേര്‍ട്ട് ഒരിക്കല്‍ പറഞ്ഞത്.