അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ എല്ലാവര്‍ക്കും ഇഷ്ടമാണെന്നും എന്നാല്‍ അദ്ദേഹം ഒരു കര്‍ക്കശക്കാരനാണെന്നും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ സന്ദര്‍ശനത്തിനിടെ അഹമ്മദാബാദിലുള്ള മൊട്ടേറ സ്റ്റേഡിയത്തില്‍ സംസാരിക്കവെയാണ് ട്രംപ് മോദിയെക്കുറിച്ച് പരാമര്‍ശം നടത്തിയത്.
‘അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നുണ്ടെന്നും ബഹുമാനിക്കുന്നുണ്ടെന്നുമുള്ള സന്ദേശം രാജ്യം മുഴുവന്‍ എത്തിക്കാന്‍ ഞാനും മെലാനിയയും 8000 മൈല്‍സ് സഞ്ചരിച്ചു’, ട്രംപ് പറഞ്ഞു. നമസ്‌തേ ഇന്ത്യ എന്ന് അഭിസംബോധന ചെയ്താണ് ട്രംപ് പ്രസംഗം ആരംഭിച്ചത്. നമസ്‌തേ ട്രംപ് എന്ന് പറഞ്ഞ് മോദിയും പ്രസംഗം ആരംഭിച്ചു.
‘അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ഒരു ചരിത്ര സന്ദര്‍ശനത്തിനായി ഞാന്‍ ഹൂസ്റ്റണിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു, ഹൗഡി മോഡി എന്ന പേരില്‍. ഇന്ന് അദ്ദേഹം ചരിത്ര സന്ദര്‍ശനത്തിനായി അഹമ്മദാബാദില്‍ എത്തിയിരിക്കുന്നു’, ട്രംപിന്റെ സന്ദര്‍ശനത്തെക്കുറിച്ച് തന്റെ പ്രസംഗത്തില്‍ മോദി പറഞ്ഞു.
ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ സന്ദര്‍ശനം സബര്‍മതി ആശ്രമത്തിലേക്കായിരുന്നു.
സബര്‍മതി ആശ്രമത്തിലെത്തുന്ന ട്രംപിനെ സ്വീകരിക്കാന്‍ നേരത്തെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്രമത്തില്‍ എത്തിയിരുന്നു. ട്രംപിനേയും മെലാനിയ ട്രംപിനേയും സ്വീകരിച്ച് ആനയിച്ച ശേഷം ഗാന്ധി ചിത്രത്തില്‍ മോദിയും ട്രംപും ചേര്‍ന്ന് മാലയിടുകയും ഇതിന് ശേഷം ചര്‍ക്കയില്‍ ട്രംപും മെലാനിയയും നൂല്‍നൂക്കുകയും ചെയ്തിരുന്നു.
ശേഷം പുറത്തിറങ്ങിയ ട്രംപിന് സബര്‍മതി ആശ്രമത്തിലെ വിസിറ്റേഴ്സ് ബുക്ക് മോദി കൈമാറുകയും എന്തെങ്കിലും അതില്‍ എഴുതാന്‍ ട്രംപിനോട് ആവശ്യപ്പെടുകയും ചെയ്തു.
സബര്‍മതി ആശ്രമവുമായി ബന്ധപ്പെട്ടോ ഗാന്ധിയുമായി ബന്ധപ്പെട്ടോ ഒന്നുമായിരുന്നില്ല ട്രംപ് പുസ്തകത്തില്‍ എഴുതിയത്. പകരം മോദിക്ക് നന്ദി മാത്രം അറിയിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ കുറിപ്പ്.
” ടു മൈ ഗ്രേറ്റ് ഫ്രണ്ട് പ്രൈം മിനിസ്റ്റര്‍ മോദി , താങ്ക് യു ഫോര്‍ ദിസ് വണ്ടര്‍ ഫുള്‍ വിസിറ്റ്” എന്നായിരുന്നു ട്രംപ് സബര്‍മതി ആശ്രമത്തിലെ വിസിറ്റേഴ്സ് ബുക്കില്‍ കുറിച്ചത്.