ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി മൂന്ന് ധാരണപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. മാനസികാരോഗ്യരംഗത്തെ ചികിത്സ, മരുന്നുകളുടെ സുരക്ഷ, ഇന്ധനം എന്നീ വിഷയങ്ങളില്‍ അമേരിക്കയും ഇന്ത്യയും സഹകരിക്കുമെന്നാണ് ധാരണയായത്. കൂടാതെ വിപുലമായ വ്യാപാരകരാറിനും ധാരണയായി.
ഇന്ത്യയുടെ വികസനത്തിലും സ്ത്രീസംരഭകര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിലും അമേരിക്കയുടെ സഹകരണമുണ്ടാകുമെന്നും ട്രംപ് അറിയിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രതിരോധകരാറില്‍ ഒപ്പുവെച്ചെന്നും ആഭ്യന്തരസുരക്ഷാ മേഖലയില്‍ ഇരുരാജ്യങ്ങളും സഹകരിക്കുമെന്നും ട്രംപ് അറിയിച്ചു. ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ശക്തമായി നീങ്ങുമെന്നും ഡൊണാള്‍ഡ് ട്രംപും നരേന്ദ്ര മോദിയും ചേര്‍ന്ന് നടത്തിയ സംയുക്തപ്രസ്താവനയില്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പാകിസ്ഥാനിന്റെ മണ്ണില്‍ നിന്നും ഭീകരവാദത്തെ തുടച്ചുനീക്കണമെന്നും ട്രംപ് സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. തനിക്ക് നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ ട്രംപ് അമേരിക്കയും ഇന്ത്യയും തമ്മില്‍ എക്കാലത്തേക്കാളും ശക്തമായ ബന്ധമാണ് ഇപ്പോള്‍ ഉള്ളതെന്നും ട്രംപ് പറഞ്ഞു.