ഡൊണാള്‍ഡ് ട്രംപിന് മാനസിക വൈകല്യം; ആരോപണവുമായി മുന്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഡോ. ടോം കൊബേണ്‍
Daily News
ഡൊണാള്‍ഡ് ട്രംപിന് മാനസിക വൈകല്യം; ആരോപണവുമായി മുന്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഡോ. ടോം കൊബേണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th October 2017, 12:13 pm

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ പരാമര്‍ശവുമായി മുന്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടോം കൊബേണ്‍.

ട്രംപിന് മാനസിക വൈകല്യമാണെന്നും മാനസികമായി വൈകല്യമുള്ള ഒരു നേതാവിനെയാണ് നമുക്ക് പ്രസിഡന്റായി ലഭിച്ചിരിക്കുന്നതെന്നുമാണ് മെഡിക്കല്‍ ഡോക്ടര്‍ കൂടിയായ ടോം കൊബേണിന്റെ പ്രതികരണം. ന്യൂയോര്‍ക്ക് ടൈംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2005 മുതല്‍ 2015 വരെ യു.എസിലെ റെപ്രസന്ററ്റീവ് അപ്പര്‍ ചേമ്പറില്‍ സേവനം സേവനം അനുഷ്ഠിച്ച വ്യക്തികൂടിയാണ് ടോം കൊബേണ്‍.

“എന്നാല്‍ അധികാരത്തിലെത്തിയാല്‍ താന്‍ എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നത് എന്ന് ജനങ്ങളോട് പറഞ്ഞതൊക്കെ ട്രംപ് ഓരോന്നായി ചെയ്യുന്നുണ്ടെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഉപേക്ഷിക്കാന്‍ ജനങ്ങള്‍ തയ്യാറാകുമെന്ന് തോന്നുന്നില്ലെന്നും ടോം പറയുന്നു.


Dont Miss താജ്മഹലില്‍ മുസ്‌ലീങ്ങള്‍ നിസ്‌കരിക്കുന്നത് അവസാനിപ്പിക്കുക; അല്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക് ശിവപ്രാര്‍ത്ഥനയ്ക്ക് കൂടി അനുമതി നല്‍കുക: ആര്‍.എസ്.എസ്


അടുത്തിടെ സെനറ്റ് ഫ്‌ളോറില്‍വെച്ച് അരിസോണയിലെ രാഷ്ട്രീയ നേതാവ് തന്നെ ട്രംപിന്റെ സ്വഭാവം ജനാധിപത്യത്തിന് വെല്ലുവിളിയാണെന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ 2018 ലെ റീ ഇലക്ഷന് അദ്ദേഹം അനുവദിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

തീര്‍ത്തും അപ്രതീക്ഷിതമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ കോടീശ്വരനായിരുന്നു ഡോണ്‍ള്‍ഡ് ജെ ട്രംപ്. റിപബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വത്തെപ്പോലും അമ്പരപ്പിച്ചുകൊണ്ടായിരുന്നു ഡൊണ്‍ള്‍ഡ് ട്രംപിന്റെ വിജയം.

മുസ്ലീങ്ങളെ നിരോധിക്കണം, കുടിയേറ്റക്കാരെ പുറത്താക്കണം, മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍കെട്ടണം, തുടങ്ങിയ പ്രസ്താവനകള്‍ റിപ്പബ്ലിക്കന്‍ നേതൃത്വത്തെപോലും അമ്പരപ്പിച്ചിരുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും നിരവധി വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു.