ലോകാരോഗ്യസംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തി അമേരിക്ക
World News
ലോകാരോഗ്യസംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തി അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th April 2020, 7:31 am

വാഷിംഗ്ടണ്‍: ലോകാരോഗ്യസംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തി അമേരിക്ക. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യസംഘടനയ്ക്ക് വീഴ്ച പറ്റിയെന്ന് ട്രംപ് ആരോപിച്ചു. ലോകാരോഗ്യസംഘടന ചൈനയ്‌ക്കൊപ്പം നില്‍ക്കുകയാണെന്നും ട്രംപ് ആരോപിച്ചു.

ലോകാരോഗ്യസംഘടനയ്ക്ക് ഏറ്റവും കൂടുതല്‍ ഫണ്ട് അനുവദിക്കുന്നത് അമേരിക്കയാണ്. 2019 ല്‍ 400 മില്യണ്‍ ഡോളറാണ് അമേരിക്ക ലോകാരോഗ്യസംഘടനയ്ക്ക് അനുവദിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചൈനയുമായുള്ള അതിര്‍ത്തി അമേരിക്ക അടച്ചതിനെ ഡബ്ല്യ.എച്ച്.ഒ എതിര്‍ത്തതിനെയും ട്രംപ് വിമര്‍ശിച്ചു. നേരത്തേയും ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു.

WATCH THIS VIDEO: