ജനീവ: അമേരിക്കയ്‌ക്കെതിരെ ഇനിയും ഭീഷണിയുയര്‍ത്തിയാല്‍ ഉത്തര കൊറിയയെ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. യു.എന്‍ പൊതുസഭയിലെ കന്നിപ്രസംഗത്തിലാണ് ട്രംപിന്റെ താക്കീത്.
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ റോക്കറ്റ്മാന്‍ ആണ് പക്ഷേ അദേഹത്തിന്റെ നടപടികള്‍ വെറും ആത്മഹത്യാപരമാണ് അദ്ദേഹം പറഞ്ഞു.
കൊറിയക്കെതിരെ നടപടിയെടുക്കാത്ത യു.എന്നിനെതിരെയും ട്രംപിന്റെ വിമര്‍ശനമുണ്ടായി. ചില രാജ്യങ്ങള്‍ നരകങ്ങളാകുമ്പോള്‍ യു.എന്‍ നിസഹായമാണ്. യു.എന്നിനുളള ധനവിഹിതം അമേരിക്കയ്ക്ക് ഭാരമാകുകയാണെന്നും ട്രംപ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
ആണവവിഷയത്തില്‍ ഇറാനുമായുളള ധാരണയില്‍ നിന്ന് പിന്‍മാറുമെന്നും സ്വേച്ഛാധിപത്യ നടപടികള്‍ തുടര്‍ന്നാല്‍ വെനസ്വേലയില്‍ അമേരിക്ക ഇടപെടുമെന്നും ട്രംപ് നിലപാട് വ്യക്തമാക്കി. ഇസ്ലാമിക ഭീകരവാദത്തെ തുടച്ച് നീക്കുമെന്നും അദ്ദേഹം പറഞ്ഞു.