| Friday, 21st October 2016, 8:51 am

ജയിച്ചാല്‍ മാത്രം തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്ന് ട്രംപ്; പ്രസ്താവന ജനാധിപത്യത്തിന് വെല്ലുവിളിയെന്ന് ഹിലരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അപകടകരമായ പ്രസാവനയാണ് ട്രംപ് നടത്തിയതെന്ന് ഒബാമ പ്രതികരിച്ചു. ജനങ്ങളില്‍ തെരഞ്ഞെടുപ്പിന്റെ  വിശ്വാസ്യതയെക്കുറിച്ച് സംശയം ജനിപ്പിക്കുന്നത് ശത്രുക്കള്‍ക്ക് രാജ്യത്തെ വിമര്‍ശിക്കാന്‍ സഹായംചെയ്യുമെന്ന് ഒബാമ പറഞ്ഞു.


വാഷിങ്ടണ്‍: ജയിച്ചാല്‍ മാത്രം തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്ന റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വിവാദമാവുന്നു.

അവസാന സംവാദത്തില്‍ ഫലം അംഗീകരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതിരുന്ന ട്രംപ് കഴിഞ്ഞ ദിവസം പഓഹിയോയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുഭാവികളോട് സംസാരിക്കവെയാണ് വിവാദ പ്രസ്താവന നടത്തിയത്.

തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്നും  എന്നാല്‍ നിയമപരമായി ചോദ്യംചെയ്യേണ്ടിവന്നാല്‍ അതും ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം അമേരിക്കന്‍ ജനാധിപത്യത്തിന് വെല്ലുവിളിയാണ് ട്രംപിന്റെ പരാമര്‍ശമെന്ന ആരോപണവുമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണ്‍ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ അടക്കമുള്ളവരും ട്രംപിനെതിരെ കടുത്ത വിമര്‍ശം ഉന്നയിച്ചു.


Dont Miss സൗദി രാജകുമാരി ഹിജാബും ബുര്‍ഖയും ഉപേക്ഷിച്ചു: സ്ത്രീകള്‍ക്ക് വേണ്ടി കരുത്തുറ്റ പോരാട്ടത്തിനുറച്ച് അമീറ


അപകടകരമായ പ്രസാവനയാണ് ട്രംപ് നടത്തിയതെന്ന് ഒബാമ പ്രതികരിച്ചു. ജനങ്ങളില്‍ തെരഞ്ഞെടുപ്പിന്റെ  വിശ്വാസ്യതയെക്കുറിച്ച് സംശയം ജനിപ്പിക്കുന്നത് ശത്രുക്കള്‍ക്ക് രാജ്യത്തെ വിമര്‍ശിക്കാന്‍ സഹായംചെയ്യുമെന്ന് ഒബാമ പറഞ്ഞു. മിഷേല്‍ ഒബാമയും ട്രംപിന്റെ പ്രസാതവനയെ വിമര്‍ശിച്ചു. അമേരിക്കന്‍ ജാനാധിപത്യത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുതെന്ന് അവര്‍ പറഞ്ഞു

ജനാധിപത്യത്തിന് വെല്ലുവിളിയാണ് ട്രംപിന്റെ പ്രസ്താവനയെന്ന്  ഹിലരി ക്ലിന്റണും ആരോപിച്ചു. അതേസമയം സ്ത്രീകള്‍ക്കെതിരായ മോശം പരാമര്‍ശം ട്രംപിന്റെ വിജയ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് വിവാദ പ്രസ്താവന

ഇതിനിടെ ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി യോഗ പരിശീലക കരേന വെര്‍ജിനിയ രംഗത്തെത്തി. ന്യൂയോര്‍ക്കില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ട്രംപിനെതിരെ ആരോപണം ഉന്നയിച്ചത്.

യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് കഴിഞ്ഞ് മടങ്ങാന്‍ ടാക്‌സി കാത്തുനില്‍ക്കവെ മറ്റ് പുരുഷന്മാര്‍ക്കൊപ്പം അവിടെയെത്തിയ ട്രംപ് തനിക്കെതിരെ അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും മോശമായി പെരുമാറിയെന്നാണ് ആരോപണം.

18 വര്‍ഷം മുമ്പാണ് സംഭവം നടന്നതെന്നും യോഗ പരിശീലക പറയുന്നു. ട്രംപ് ആരാണെന്ന് തനിക്ക് അറിയാമായിരുന്നു. എന്നാല്‍, ഒരിക്കലും അദ്ദേഹത്തെ പരിചയപ്പെട്ടിരുന്നില്ലെന്ന് അവര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more