| Friday, 13th November 2020, 4:23 pm

റേറ്റിംഗ് കുത്തനെ ഇടിഞ്ഞു, അവര്‍ വന്ന വഴി മറന്നു, ഫോക്‌സ് ന്യൂസിനെക്കുറിച്ച് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാലിഫോര്‍ണിയ: അമേരിക്കന്‍ ന്യൂസ് ചാനല്‍ ഫോക്‌സ് ന്യൂസിനെതിരെ ഡൊണാള്‍ഡ് ട്രംപ്. ചാനലിന്റെ റേറ്റിംഗ് കുത്തനെ ഇടിഞ്ഞെന്നും വന്ന വഴി മറന്നതുകൊണ്ടാണ് ഫോക്‌സ് ന്യൂസിന് ഈ ഗതി വന്നതെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ട്രംപിന് അനുകൂല നയം സ്വീകരിച്ചിരുന്ന ഫോക്‌സ് ന്യൂസ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ദിനത്തില്‍ എടുത്ത നിലപാടാണ് ട്രംപിനെ ചൊടിപ്പിച്ചത്.

വോട്ടുകള്‍ എണ്ണിത്തീരും മുമ്പേ അരിസോണയില്‍ ബൈഡന് വിജയം ഉറപ്പിച്ച ആദ്യ ചാനലുകളിലൊന്ന് ഫോക്‌സ് ന്യൂസായിരുന്നു. ഒപ്പം ട്രംപിന്റെ വിജയ പ്രഖ്യാപനം തെറ്റാണെന്നും ഫോക്‌സ് ന്യൂസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെ റിപബ്ലിക്കന്‍ അനുഭാവികള്‍ ചാനലിന്റെ ഓഫീസിനു മുന്നില്‍ പ്രതിഷേധവും നടത്തിയിരുന്നു.

‘ ഫോക്‌സ് ന്യൂസിന്റെ റേറ്റിംഗ് പൂര്‍ണ്ണമായും തകര്‍ന്നു. ഇത് കാണുമ്പോള്‍ സങ്കടമുണ്ട്. പക്ഷെ എന്തായിരുന്നു അവരെ ഇവിടം വരെ എത്തിച്ചതെന്ന് അവര്‍ മറന്നു,’ ട്രംപ് ട്വീറ്റ് ചെയ്തു. അതേസമയം റേറ്റിംഗ് ഡാറ്റകള്‍ ട്വീറ്റിന്റെ ഒപ്പം ട്രംപ് പങ്കു വെച്ചിട്ടില്ല.

ഫോക്സ് ന്യൂസുമായി അടുത്ത സൗഹൃദമായിരുന്നു ട്രംപിന്. ചാനലിന്റെ മോണിംഗ് ഷോകളില്‍ ട്രംപ് സ്ഥിര സാന്നിധ്യമായിരുന്നു. എന്നാല്‍ പിന്നീട് ഫോക്സ് ന്യൂസുമായി ട്രംപ് ഇടഞ്ഞിട്ടുണ്ട്.

2019 തുടക്കത്തോടു കൂടി യു.എസ്- മെക്സിക്കോ ബോര്‍ഡര്‍ ഉള്‍പ്പെടയുള്ള വിഷയങ്ങളില്‍ ട്രംപും ഫോക്സ് ന്യൂസുമായി അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ട്. പിന്നീട് കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകളും മറ്റും ഫോക്സ് ന്യൂസിനെ ട്രംപ് വിമര്‍ശിക്കാനിടയാക്കി. ഫോക്സ് ന്യൂസ് അമേരിക്കന്‍ ജനതയ്ക്കായി പ്രവര്‍ത്തിക്കുന്നില്ലെന്നും പുതിയ വാര്‍ത്താ ചാനല്‍ തുടങ്ങുമെന്നും ട്രംപ് ഒരുവേള പ്രഖ്യാപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more