അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. 11.40നാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ ട്രംപും ഭാര്യ മെലാനിയ ട്രംപും ഇറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എയര്‍പോര്‍ട്ടിലെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. വലിയ വരവേല്‍പ്പാണ് അമേരിക്കന്‍ പ്രസിഡന്റിന് ഗുജറാത്തില്‍ ഒരുക്കിയിട്ടുള്ളത്.
12.30ന് അദ്ദേഹം സബര്‍മതി ആശ്രമത്തിലെത്തി. ഗാന്ധി ചിത്രത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും ചേര്‍ന്ന് മാല അണിയിച്ചു. ഇതിനു ശേഷമാണ് അദ്ദേഹം ആശ്രമത്തിനുള്ളിലേക്ക് പ്രവേശിച്ചത്. 22 കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയും ഗുജറാത്തില്‍ ഒരുക്കിയിട്ടുണ്ട്. റോഡ് ഷോയുടെ ഇരുവശത്തും ഇന്ത്യയുടെ വിവിധ കലാരൂപങ്ങള്‍ അവതരിപ്പിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒരുമണിക്കാണ് ട്രംപ് മൊട്ടേറ സ്റ്റേഡിയത്തില്‍ പൊതുജനങ്ങളെ കാണുക.
നിരവധി ആളുകള്‍ സ്റ്റേഡിയത്തിലേക്ക് ഇതിനോടകം തന്നെ എത്തിചേര്‍ന്നു. ഒരു ലക്ഷം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്. നമസ്‌തേ ട്രംപ് പരിപാടിക്കായുള്ള ഒരുക്കങ്ങളെല്ലാം സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഇപ്പോള്‍ സ്റ്റേഡിയത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറികൊണ്ടിരിക്കുകയാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വൈകുന്നേരം 3.30നാണ് ട്രംപ് ആഗ്രയിലേക്ക് തിരിക്കുക. ട്രംപും മെലാനിയും താജ്മഹല്‍ സന്ദര്‍ശിക്കും. 6.45ന് ദല്‍ഹിയിലേക്ക് പോകും. ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ട്രംപിന് രാഷ്ട്രപതി ഭവനില്‍ സ്വീകരണമൊരുക്കിയിട്ടുണ്ട്. ഇതിനു ശേഷമായിരിക്കും അദ്ദേഹം രാജ്ഘട്ട് സന്ദര്‍ശിക്കുക.
നരേന്ദ്ര മോദിയുമായുള്ള നിര്‍ണായ കൂടിക്കാഴ്ച്ച 12 മണിക്കാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ എന്തെല്ലാം ധാരണ പത്രങ്ങള്‍ ഒപ്പിടും എന്നത് സംബന്ധിച്ച വ്യക്ത ഇതിനു ശേഷം മാത്രമേ ലഭിക്കുകയുള്ളു. വന്‍ കരാറുകള്‍ ഉണ്ടാവുകയില്ല എ്ന്നത് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. 36മണിക്കൂര്‍ നീണ്ട് നില്‍ക്കുന്നതാണ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം.