| Friday, 6th May 2022, 8:34 pm

ലാസ്റ്റ് ബെഞ്ച് സ്റ്റുഡന്റും ലാസ്റ്റ് ബെഞ്ചറായ പ്രിന്‍സിപ്പലും; ശിവകാര്‍ത്തികേയന്റെ ഡോണ്‍ ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഡോണിന്റെ ട്രെയ്‌ലര്‍ പുറത്ത്. കോളേജ് സ്റ്റുഡന്റായാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തിലെത്തുന്നത്. കോളേജിലെ പ്രിന്‍സിപ്പലായി എസ്.ജെ. സൂര്യയും അഭിനയക്കുന്നു.

ഭാവിയിലെന്തായി തീരണമെന്ന് കണ്‍ഫ്യൂഷനടിച്ചു നടക്കുന്ന നായകന്റെ സ്‌കൂള്‍ കാലഘട്ടവും പ്രണയവും കാമ്പസ് ജീവിതവുമെല്ലാം ഉള്‍പ്പെടുത്തി കളര്‍ഫുള്ളായാണ് ട്രെയ്‌ലര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലര്‍ പുറത്ത് വിട്ടിരിക്കുന്നത്.

പ്രിയങ്ക മോഹനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ശിവാങ്കി കൃഷ്ണ കുമാര്‍, സമുദ്രകനി, സൂരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മെയ് 13ന് തിയേറ്ററുകളിലെത്തും.

എഡിറ്റിംഗ് നഗൂരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ കെ. ഉദയ കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വീര ശങ്കര്‍, ആക്ഷന്‍ കൊറിയോഗ്രഫി വിക്കി, നൃത്തസംവിധാനം ഷോബി, സാന്‍ഡി, ബൃന്ദ, പോപ്പി, ലൈക്ക പ്രൊഡക്ഷന്‍സ്, ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സുഭാസ്‌കരനും ശിവകാര്‍ത്തികേയനും ചേര്‍ന്നാണ് നിര്‍മാണം.

Content Highlight: don trailer out starring sivakarthikeyan

We use cookies to give you the best possible experience. Learn more