കൊല്‍ക്കത്ത: ഇടതുപക്ഷത്തെ രാഷ്ട്രീയമായി എതിര്‍ക്കുന്നുണ്ടെങ്കിലും പാര്‍ട്ടി പൂജ്യത്തില്‍ എത്തിനില്‍ക്കുന്നത് കാണാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ ദയനീയ തോല്‍വിക്ക് പിന്നാലെയായിരുന്നു മമതയുടെ പ്രതികരണം.
34 വര്‍ഷത്തെ ഇടതാധിപത്യം അവസാനിപ്പിച്ചുകൊണ്ടായിരുന്നു മമത ബംഗാളില്‍ അധികാരം നേടിയത്. ബി.ജെ.പി നേടിയ സീറ്റുകള്‍ ഇടതുപക്ഷം നേടിയിരുന്നെങ്കില്‍ നന്നായേനെയെന്നും മമത പറഞ്ഞു.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമാണ് 294 അംഗ ബംഗാള്‍ നിയമസഭയില്‍ ഇടതുമുന്നണിക്കും കോണ്‍ഗ്രസിനും ഒരു സീറ്റ് പോലും കിട്ടാതെ പോകുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 213 സീറ്റുകളാണ് തൃണമൂലിന് ലഭിച്ചത്. ബി.ജെ.പിക്ക് 77 സീറ്റുകളാണ് ലഭിച്ചത്. മമത തുടര്‍ച്ചയായി മൂന്നാം തവണയാണ് ബംഗാളിന്റെ മുഖ്യമന്ത്രിയാകുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക